തഗ് ലൈഫ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ല

ഇതിനിടെ കമലിന്റെ പരാമര്‍ശത്തില്‍ നടിമാരായ സുമലതയും ജയമാലയും പ്രതിഷേധിച്ചു

author-image
Sneha SB
New Update
THUG LIFE

ബെംഗളൂരു : കന്നഡ ഭാഷയെക്കുറിച്ചു കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്താത്തതിനാല്‍ കമല്‍ഹാസ ന്റെ പുതിയ സിനിമയായ 'തഗ് ലൈഫ്' കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിക്കില്ല. 24 മണിക്കൂറിനകം പരസ്യമായി ക്ഷമാപണം നടത്തണമെന്ന ആവശ്യം കമല്‍ തള്ളിയതിനെത്തുടര്‍ന്നാണ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് തീരുമാനിച്ചത്.തഗ് ലൈഫ് സംസ്ഥാനത്തു പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ആസ്ഥാനത്തിനു മുന്‍പില്‍ കന്നഡ അനുകൂലസംഘടനകള്‍ സമരം നടത്തിയിരുന്നു.

ഇതിനിടെ കമലിന്റെ പരാമര്‍ശത്തില്‍ നടിമാരായ സുമലതയും ജയമാലയും പ്രതിഷേധിച്ചു. കമല്‍ഹാസനെ പോലെ യുള്ള മുതിര്‍ന്ന കലാകാരന്‍ ആലോചിച്ചു സംസാരിക്കണ മായിരുന്നുവെന്നും തങ്ങളുടെ ഭാഷയെ അപമാനിക്കുന്നത് കന്നഡിഗര്‍ ക്ഷമിക്കില്ലെന്നും  മുന്‍ എംപികൂടിയായ സുമലത പറഞ്ഞു. കമലിനെ എതിര്‍ക്കാകതിരുന്ന കന്നഡ നടന്‍ ശിവരാജ്കുമാറിനെയും ജയമാല വിമര്‍ശിച്ചു.

 

controversy Kamala Haasan thug life