അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ചുള്ള നിർമാതാക്കൾ തമ്മിലുള്ള പോര്, പ്രതികരണമറിയിച്ചു നിർമ്മാതാവും സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി. എല്ലാ തൊഴില്‍ മേഖലയിലും പണം മുടക്കുന്നയാൾ മുതലാളിയും തൊഴില്‍ ചെയ്ത് പ്രതിഫലം വാങ്ങുന്നയാള്‍ തൊഴിലാളിയുമാണ്.
എന്നാൽ സിനിമയിൽ മാത്രം ഈ പതിവ് ഇല്ല. ഇവിടെ പണം വാങ്ങുന്ന ആൾ മുതലാളിയും പണം കൊടുക്കുന്ന ആളുകൾ തൊഴിലാളിയുമാണ്. നായികമാരെയും സാങ്കേതിക വിദഗ്ധരെയും തീരുമാനിക്കുന്നത് താരങ്ങൾ ആണെന്ന് അദ്ദേഹം പറഞ്ഞു.
കോടികൾ ആണ് നടന്മാർ ചോദിക്കുന്നത്. പണം മാത്രം നൽകിയാൽ പോരാ ചില സന്ദർഭങ്ങളിൽ കാല് പിടിക്കേണ്ട ഗതികേട് വരെ ഉണ്ടായിട്ടുണ്ട്. അഭിനേതാക്കള്‍ സ്വന്തമായി പടം എടുക്കരുതെന്ന് ഞാന്‍ ഒരിക്കലും പറയില്ല. തീര്‍ച്ചയായും അവര്‍ നിര്‍മാണരംഗത്തേക്ക് കടന്നു വരണം. എങ്കിൽ മാത്രമേ നിർമാതാക്കളുടെ അവസ്ഥ എന്താണ് എന്ന് അറിയാൻ കഴിയു. കവി എന്ന നിലയിലോ സംവിധായകന്‍ എന്ന നിലയിലോ അല്ല ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകള്‍ സിനിമകൾ ചെയ്തു ധന നഷ്ടവും അവഹേളവനവും സഹിക്കേണ്ടി വന്ന നിർമാതാവ് എന്ന നിലയിൽ ആണ് ഈ പോസ്റ്റ് ഇടുന്നത്.
താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടന്മാർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു നിർമാതാവ് സുരേഷ് കുമാർ രംഗത്തു വന്നതാണ് സിനിമയിൽ പോര് ശക്തമായാത്. യുവ താരങ്ങളുടെ അമിതമായ പ്രതിഫലം കാരണം കഴിഞ്ഞ മാസം നൂറ്റിപത് കോടിയുടെ നഷ്ടമാണ് ഉണ്ടായത്.ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് നിർമ്മാതാക്കൾ സമരം ആരംഭിച്ചത്.