സ്പൈഡർമാനായി ടോം ഹോളോണ്ട് തിരിച്ചു വരുന്നു : ചിത്രീകരണം ഉടൻ തുടങ്ങും

സ്പൈഡര്‍മാന്‍റെ അവസാനത്തെ ചിത്രം ആഗോളതലത്തിൽ 1 ബില്യൺ ഡോളറിലധികം നേടിയിരുന്നു. "സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ" എന്നാണ് വരാനിരിക്കുന്ന ചിത്രത്തിന്‍റെ പേര്.

author-image
Anitha
New Update
jowkana

പുതിയ സ്പൈഡര്‍മാന്‍ സിനിമയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. "സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ" എന്നാണ് വരാനിരിക്കുന്ന ചിത്രത്തിന്‍റെ പേര്. ടോം ഹോളണ്ട് സ്പൈഡര്‍മാനായി എത്തുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സിനിമാകോണിൽ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച സംവിധായകൻ ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ പറഞ്ഞത്.

ലാസ് വെഗാസിൽ ഇപ്പോൾ നടക്കുന്ന സിനിമാ തിയേറ്റർ ഉടമകൾക്കായുള്ള വാർഷിക കൺവെൻഷനായ സിനിമാകോണില്‍ ടോം ഹോളണ്ട് നേരിട്ട് പങ്കെടുത്തില്ലെങ്കിലും ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപന വേളയില്‍ ഇദ്ദേഹം വീഡിയോ സന്ദേശം നല്‍കി.

"എനിക്ക് നിങ്ങളോടൊപ്പം ഉണ്ടാകാൻ കഴിയാത്തതിൽ എനിക്ക് വളരെ ഖേദമുണ്ട്. ഞാൻ  ഒരു സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്, നോ വേ ഹോം' എന്ന സിനിമയുടെ അവസാനം ഞങ്ങൾ നിങ്ങൾക്ക് ഒരു വലിയ ക്ലിപ്പ് ഹാംഗർ നൽകിയിട്ടുണ്ടെന്ന് എനിക്കറിയാം, അതിനാൽ 'സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ' ഒരു പുതിയ തുടക്കമാണ്.  എനിക്ക് ഇപ്പോള്‍ പറയാൻ കഴിയുന്നത് അത്രയേയുള്ളൂ." എന്നാണ് ടോം ഹോളണ്ട് പടത്തിന്‍റെ പേര് പ്രഖ്യാപിച്ച് പറഞ്ഞത്. 

മാറ്റ് ഡാമൺ, സെൻഡായ, ആനി ഹാത്തവേ എന്നിവർക്കൊപ്പം ക്രിസ്റ്റഫർ നോളന്റെ ദി ഒഡീസിയിലാണ് ഇപ്പോള്‍ ടോം ഹോളണ്ട് അഭിനയിക്കുന്നത്. ഇതിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ സ്പൈഡര്‍മാന്‍റെ പുതിയ ചിത്രത്തില്‍ എത്തും. 

അടുത്തവര്‍ഷം ജൂലൈ 31നായിരിക്കും ചിത്രം തീയറ്ററില്‍ എത്തുക എന്നാണ് വിവരം. നേരത്തെ 2025ല്‍ നിശ്ചയിച്ചിരുന്ന ചിത്രം നീണ്ടുപോവുകയായിരുന്നു. സ്പൈഡർമാൻ: ഹോംകമിംഗ് (2017), സ്പൈഡർമാൻ: ഫാർ ഫ്രം ഹോം (2019), സ്പൈഡർമാൻ: നോ വേ ഹോം (2021) എന്നീ മൂന്ന് സ്പൈഡർമാൻ ചിത്രങ്ങളിലാണ് ടോം ഹോളണ്ട് പീറ്റർ പാർക്കറായി അഭിനയിച്ചത്. 

സ്പൈഡര്‍മാന്‍റെ അവസാനത്തെ ചിത്രം ആഗോളതലത്തിൽ 1 ബില്യൺ ഡോളറിലധികം നേടിയിരുന്നു. അതേ സമയം വരാനിരിക്കുന്ന മാര്‍വലിന്‍റെ വണ്ടർ മാൻ മിനിസീരീസ്, ഷാങ്-ചിയുടെ രണ്ടാം ഭാഗം ഇങ്ങനെ നിരവധി പ്രൊജക്ടുകളില്‍ മാര്‍വലുമായി സഹകരിക്കുന്നുണ്ട്  ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും സ്‌പൈഡർ-മാൻ 4 ലാണ് സംവിധായകന്‍ ശ്രദ്ധിക്കുന്നത്. 

hollywood movie HOLLYWOOD NEWS hollywood