ടോവിനോയുടെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രം ഐഡന്റിറ്റി ജനുവരി 31 മുതൽ ZEE5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി ഡിജിറ്റൽ സ്ട്രീമിങിന് ഒരുങ്ങുന്നു

author-image
Rajesh T L
New Update
tovinothomas

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി ഡിജിറ്റൽ സ്ട്രീമിങിന് ഒരുങ്ങുന്നു.ജനപ്രിയ ഒ ടി ടി പ്ലാറ്റ്ഫോമായ ZEE5 വഴി ജനുവരി 31 മുതൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കൈത്തുമ്പിൽ ചിത്രം എത്തും.ബിഗ് ബജറ്റിൽ തിയേറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ച ചിത്രത്തിൽ 
തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ,വിനയ്റോയ്,മന്ദിര ബേബി,അജു വർഗീസ് എന്നിവരും അണിനിരക്കുന്നുണ്ട്. 

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് ഐഡന്റിറ്റി.ടോവിനോ തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമ്പതു കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്ന് എന്ന പ്രേക്ഷക പ്രതികരണങ്ങളുമായാണ് തീയറ്ററുകൾ വിട്ടത്.പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ത്രസിപ്പിക്കുന്ന രീതിയിൽ ചിത്രം ഒരുക്കുന്ന അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തെ ഇരു കൈകളും നീട്ടിയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തത്.

ടോവിനോ തോമസ് തൃഷ വിനയ് റോയ് എന്നിവർക്ക് പുറമേ വമ്പൻ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരന്നിട്ടുണ്ട്.50 കോടിയിൽ പരം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ തന്നെയായിരുന്നു മുഖ്യ ആകർഷണം. ക്ലൈമാക്സ് രംഗത്തിലെ ഫ്ലൈറ്റ് ഫ്ലൈറ്റ് രംഗങ്ങൾ ശ്വാസം അടക്കിപ്പിടിച്ചാണ് പ്രേക്ഷകർ ആസ്വദിച്ചത്.രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജനുവരി 31 മുതൽ മലയാളം തമിഴ് ഹിന്ദി തെലുങ്ക് കന്നട ഭാഷകളിലായി ZEE5 വഴി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.സീ5 പി ആർ ഓ : വിവേക് വിനയരാജ്

zee media identity actor tovino thomas