മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള കൊച്ചിൻ ഹനീഫ മെമ്മോറിയൽ അവാർഡ് നേടിയ ഉരുൾ എന്ന ചിത്രം ഫെബ്രുവരി 21-ന് തീയേറ്ററിലെത്തും.
ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന "ഉരുൾ", കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്ന ചിത്രമാണ്. ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ആദ്യ ചിത്രമാണിത്."ഉരുൾ " മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്നു.ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു.മലയോര ഗ്രാമമായ പാറമലയിൽ പലചരക്ക് കട നടത്തുന്ന ജോണിയുടെയും, കുടുംബത്തിന്റേയും,വ്യത്യസ്തമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ജോണി എന്ന പ്രധാന കഥാപാത്രത്തെ റഫീക് ചോക്ളി അവതരിപ്പിക്കുന്നു.ദില്ലി മലയാളിയായ ടീന ബാടിയയാണ് നായിക.ഉരുൾ പൊട്ടൽ പ്രദേശത്തു രക്ഷാ പ്രവത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടറായി അപർണ ഷിബിനും മറ്റൊരു പ്രധാന കഥാപാത്രമായി ബോബൻ അലമ്മൂടനും അഭിനയിക്കുന്നു.