ഉര്‍വശിയും ജോജുവും ഒന്നിക്കുന്ന 'ആശ' എത്തുന്നത് 5 ഭാഷകളില്‍; ഫസ്റ്റ് ക്ലാപ്പടിച്ച് ജോജു, സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ച് മധു നീലകണ്ഠന്‍

ജോജു ജോര്‍ജ്ജും മധു നീലകണ്ഠനും സംവിധായകന്‍ സഫര്‍ സനലും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ജോജു ജോര്‍ജ്ജ് ഫസ്റ്റ് ക്ലാപ്പടിച്ചു.

author-image
Sneha SB
New Update
HBH

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' എന്ന ചിത്രത്തിന്റെ പൂജ, തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ വെച്ച് നടന്നു.

ASHA 1

ജോജു ജോര്‍ജ്ജും മധു നീലകണ്ഠനും സംവിധായകന്‍ സഫര്‍ സനലും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.

ASHA 9jpeg

ജോജു ജോര്‍ജ്ജ് ഫസ്റ്റ് ക്ലാപ്പടിച്ചു. മധു നീലകണ്ഠന്‍ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. ഉര്‍വശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ASHA 4jpeg

 അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 

സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും പൂജ ചടങ്ങിനിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിര്‍മ്മിക്കുന്നത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്. ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയും സഫര്‍ സനലും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. 

ASHA10

ഛായാഗ്രഹണം: മധു നീലകണ്ഠന്‍, എഡിറ്റര്‍: ഷാന്‍ മുഹമ്മദ്, സംഗീതം: മിഥുന്‍ മുകുന്ദന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് സിങ്ക് സൗണ്ട്: അജയന്‍ അടാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, മേക്കപ്പ്: ഷമീര്‍ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്‌സ്: ജിജോ ജോസ്, ഫെബിന്‍ എം സണ്ണി, സ്റ്റില്‍സ്: അനൂപ് ചാക്കോ, പിആര്‍ഒ: ആതിര ദില്‍ജിത്ത്, ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ്.

ASHA 3

 

urvashi joju goerge