/kalakaumudi/media/media_files/2025/04/17/UwP0ZKzeuewwyM3dxhuX.jpg)
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി എസ് സനോജ് സംവിധാനം ചെയ്ത അരിക് എന്ന സിനിമ ഒടിടിയിലെത്തി. സെന്തിൽ കൃഷ്ണ , ഇർഷാദ് അലി,ധന്യഅനന്യ ,ശാന്തി ബാലചന്ദ്രന്‍, എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. സംസ്ഥാന സർക്കാർ ചലച്ചിത്രവികസന കോർപ്പറേഷൻ തുടങ്ങിയ സി സ്‌പേസ് ഒടിടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ഒരു ദലിത് കുടുംബത്തിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുകയാണ് ചിത്രം. മൂന്നു തലമുറകളുടെ കഥയും, ജീവിത ചുറ്റുപാടുകളിലെ പരിവര്‍ത്തനവും, ദളിത് അനുഭവങ്ങളും സിനിമയില്‍ ചര്‍ച്ചയാവുന്നുണ്ട്. ഇടതുപക്ഷ പൊതുബോധം സൃഷ്ടിക്കാനും സിനിമ ശ്രമിക്കുന്നുണ്ട്. ചിത്രത്തില്‍ കോരൻ എന്ന തൊഴിലാളിയായി സെന്തിൽ എത്തുമ്പോൾ മകൻ ശങ്കരനായി ഇർഷാദ് എത്തുന്നു. ഏറ്റവുമൊടുവില്‍ ശങ്കരന്റെ മകൾ ശിഖയിലാണ് സിനിമ അവസാനിക്കുന്നത്.
സംവിധായകന്‍ വി എസ് സനോജും ജോബി വർ​ഗീസും സംയുക്തമായി തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ബിജിബാലാണ്. ചിത്രത്തിന്റെ ഛായാ​ഗ്രഹണം മനേഷ് മാധവനും, എഡിറ്റിംഗ് പ്രവീൺ മം​ഗലത്തുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
