ആദ്യ കണ്മണിയെ വരവേറ്റ് വരുണ്‍ തേജും ലാവണ്യയും

കുഞ്ഞിനൊപ്പമുള്ള ചിത്രവും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. 'ഞങ്ങളുടെ ലിറ്റില്‍ മാന്‍. 10.09.2025' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ് പങ്കിട്ടത്. നടി സാമന്ത റൂത്ത് പ്രഭു, കാജല്‍ അഗര്‍വാള്‍ തുടങ്ങി നിരവധി താരങ്ങള്‍ പോസ്റ്റില്‍ ആശംസയറിയിച്ച് കമന്റ് പങ്കുവയ്ക്കുന്നുണ്ട്.

author-image
Biju
New Update
tharun

ആദ്യ കണ്മണിയെ വരവേറ്റ സന്തോഷം പങ്കുവച്ച് തെലുക് താരദമ്പതികളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും. സോഷ്യല്‍ മീഡിയയിലൂടെയാണ് ആണ്‍ കുഞ്ഞ് ജനിച്ചെന്ന സന്തോഷവാര്‍ത്ത താരങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. 

കുഞ്ഞിനൊപ്പമുള്ള ചിത്രവും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. 'ഞങ്ങളുടെ ലിറ്റില്‍ മാന്‍. 10.09.2025' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ് പങ്കിട്ടത്. നടി സാമന്ത റൂത്ത് പ്രഭു, കാജല്‍ അഗര്‍വാള്‍ തുടങ്ങി നിരവധി താരങ്ങള്‍ പോസ്റ്റില്‍ ആശംസയറിയിച്ച് കമന്റ് പങ്കുവയ്ക്കുന്നുണ്ട്.

തെലുങ്ക് സിനിമാലോകത്തെ നിര്‍മാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനായ വരുണ്‍ തേജ് ചിരഞ്ജീവിയുടെ സഹോദര പുത്രന്‍ കൂടിയാണ്. കുടുംബത്തെലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ചിരഞ്ജീവിയും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

വരുണിനും ലാവണ്യയ്ക്കും ആശംസ അറിയിക്കുന്നതായും, കുഞ്ഞിന് എല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും ആരോഗ്യവും നേരുന്നതായും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും കുഞ്ഞിനുണ്ടാകട്ടെയെന്നും അദ്ദേഹം കുറിച്ചു.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2023 ലായിരുന്നു വരുണ്‍ ലാവണ്യയെ വിവാഹം ചെയ്തത്.  ബാലതാരമായി സിനിമയിലെത്തിയ വരുണ്‍ 'മുകുന്ദ' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. 'കാഞ്ചി', 'ഫിദ' എന്നീ വിജയചിത്രങ്ങളാണ് വരുണിനെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയനാക്കിയത്.