സംഘട്ടന സംവിധായകനും നിര്‍മാതാവുമായ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു

മലയാളത്തില്‍ ഫാസില്‍, സിദ്ദീഖ്, സിബി മലയില്‍ തുടങ്ങിയ സംവിധായകരുടെ സിനിമകള്‍ക്കായി സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മൈ ഡിയര്‍ കരടി, കയ്യെത്തും ദൂരത്ത്, ബോഡിഗാര്‍ഡ് തുടങ്ങിയവയാണ് പ്രധാന മലയാള സിനിമകള്‍.

author-image
Biju
New Update
mala

ചെന്നൈ: സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകനും നിര്‍മാതാവുമായ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ മുന്‍പ് സജീവമായിരുന്നു. 