/kalakaumudi/media/media_files/2025/12/15/jailar-2025-12-15-15-40-49.jpg)
രജിനി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ.
ടൈ​ഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്.
ഇപ്പോഴിതാ ജയിലർ 2 വിൽ നടി വിദ്യ ബാലനും ഉണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.
വിദ്യ ബാലന് കഥ ഇഷ്ടപ്പെട്ടുവെന്നും അവർ ജയിലർ 2 വിന്റെ കരാർ ഒപ്പിട്ടെന്നും പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തു.
അതേസമയം ഇത് സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അടുത്ത വർഷം ഓ​ഗസ്റ്റ് 14 ന് ചിത്രം റിലീസിനെത്തും.
ഈ വർഷം മാർച്ച് 10 മുതലാണ് ജയിലർ 2 വിന്റെ ചിത്രീകരണം തുടങ്ങിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
