നാഷണല്‍ ക്രഷിനെ സ്വന്തമാക്കിയ ദേവരകൊണ്ട; ആസ്തി എത്രയെന്നോ?

പ്രശസ്തിയുടെയും സമ്പത്തിന്റെയും കാര്യത്തില്‍ ഏറെക്കുറെ സമന്മാരാണ് ഇരുവരും. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ മുതല്‍ ബിസിനസ് സംരംഭങ്ങള്‍ വരെയുള്ള ഈ താരങ്ങളുടെ ആസ്തി, ആഢംബര വസതികള്‍, വില കൂടിയ കാറുകള്‍ എന്നിവയെ കുറിച്ച് കൂടുതലറിയാം

author-image
Biju
New Update
reshika

തെന്നിന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. വര്‍ഷങ്ങള്‍ നീണ്ട ഡേറ്റിംഗിനു ശേഷം ഇരുവരും വിവാഹിതരാവാന്‍ ഒരുങ്ങുകയാണ്. അുത്തിടെ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. 'ഗീത ഗോവിന്ദം', 'ഡിയര്‍ കോമ്രേഡ്' എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ ഈ ജോഡികള്‍ 2026 ഫെബ്രുവരിയില്‍ വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ട്.

പ്രശസ്തിയുടെയും സമ്പത്തിന്റെയും കാര്യത്തില്‍ ഏറെക്കുറെ സമന്മാരാണ് ഇരുവരും. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ മുതല്‍ ബിസിനസ് സംരംഭങ്ങള്‍ വരെയുള്ള ഈ താരങ്ങളുടെ ആസ്തി, ആഢംബര വസതികള്‍, വില കൂടിയ കാറുകള്‍ എന്നിവയെ കുറിച്ച് കൂടുതലറിയാം

'നാഷണല്‍ ക്രഷ്' എന്നറിയപ്പെടുന്ന രശ്മിക മന്ദാന, തെലുങ്ക് സിനിമയിലും ബോളിവുഡിലും സ്വന്തമായി ഒരിടം കണ്ടെത്തിയ നടിയാണ്. ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച്, രശ്മികയുടെ ആസ്തി ഏകദേശം 66 കോടി രൂപയാണ്. അല്ലു അര്‍ജുനൊപ്പമുള്ള ഹിറ്റ് ചിത്രം 'പുഷ്പ 2: ദി റൂളി'നായി രശ്മിക ഏതാണ്ട് 10 കോടി രൂപ പ്രതിഫലം വാങ്ങിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

രശ്മികയും ആഡംബര ജീവിതം ആസ്വദിക്കുന്ന വ്യക്തിയാണ്. ബംഗളൂരുവില്‍ 8 കോടി രൂപ വിലമതിക്കുന്ന ഒരു വസതിയും, കൂടാതെ മുംബൈ, ഗോവ, കൂര്‍ഗ്, ഹൈദരാബാദ് എന്നിവിടങ്ങളിലും സ്വത്തുക്കളുണ്ട്. രശ്മിക മന്ദാനയുടെ ജീവിതശൈലിയും അവരുടെ കരിയര്‍ പോലെ ആഡംബരപൂര്‍ണ്ണമാണ്. ഓഡി Q3, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, ടൊയോട്ട ഇന്നോവ, ഹ്യുണ്ടായ് ക്രെറ്റ, മെഴ്സിഡസ് ബെന്‍സ് സി-ക്ലാസ് എന്നിവ ഉള്‍പ്പെടുന്ന ആഢംബര കാറുകളുടെ വലിയൊരു ശേഖരം രശ്മികയ്ക്കുണ്ട്.

ഡിഎന്‍എ റിപ്പോര്‍ട്ട് പ്രകാരം, ഹൈദരാബാദിലെ ഫിലിം നഗറിലുള്ള വിജയുടെ ബംഗ്ലാവിന് ഏകദേശം 15 കോടി മതിപ്പുവിലയുണ്ട്. ഒന്നിലധികം നിലകളുള്ള ഈ വീട്ടില്‍ ഒരു വലിയ പൂന്തോട്ടം, ടെറസ് ബാല്‍ക്കണി, ബാര്‍, വിശാലമായ ലിവിംഗ് ഏരിയകള്‍ എന്നിവയുണ്ട്. കുടുംബത്തോടും വളര്‍ത്തുനായ സ്റ്റോമിനോടും ഒപ്പം താരം ഇവിടെയാണ് താമസിക്കുന്നത്. മഹേഷ് ബാബു, അല്ലു അര്‍ജുന്‍, ചിരഞ്ജീവി തുടങ്ങിയ താരങ്ങള്‍ താമസിക്കുന്നതിനു അടുത്താണ് ഈ വീടും സ്ഥിതി ചെയ്യുന്നത്.

വിജയ്ക്ക് ആഢംബര കാറുകളോടുള്ള ഇഷ്ടവും പ്രശസ്തമാണ്. താരത്തിന്റെ ശേഖരത്തില്‍ ഏകദേശം 61.48 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു 5 സീരീസ്, 75 ലക്ഷം രൂപ വിലയുള്ള ഫോര്‍ഡ് മസ്താങ്, 85 ലക്ഷം രൂപ വിലയുള്ള വോള്‍വോ XC90, 64 ലക്ഷം രൂപ വിലമതിക്കുന്ന റേഞ്ച് റോവര്‍ എന്നിവ ഉള്‍പ്പെടുന്നു.