20 വർഷങ്ങൾക്ക് ശേഷം വിജയ് യുടെ സച്ചിൻ വീണ്ടും തിയറ്ററുകളിലേയ്ക്ക്, വമ്പൻ കളക്ഷനുമായി മുന്നോട്ട്

സച്ചിന്റെ 59000 ടിക്കറ്റുകളാണ് ഇതിനകം ബുക്ക് മൈ ഷോയിലൂടെ വിറ്റഴിക്കപ്പെട്ടത് എന്നും നേടിയത് 12 ലക്ഷത്തോളമാണെന്നുമാണ് റിപ്പോര്‍ട്ട്. 2005 ഏപ്രില്‍ 14നായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്‍തത്.

author-image
Anitha
Updated On
New Update
hwdikqhjkbd

എക്കാലത്തെയും ക്രൗഡ് പുള്ളറായ ഒരു താരമാണ് വിജയ്. വിജയ് നായകനായ സച്ചിൻ ഇന്ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. സച്ചിന്റെ 59000 ടിക്കറ്റുകളാണ് ഇതിനകം ബുക്ക് മൈ ഷോയിലൂടെ വിറ്റഴിക്കപ്പെട്ടത് എന്നും നേടിയത് 12 ലക്ഷത്തോളമാണെന്നുമാണ് റിപ്പോര്‍ട്ട്. 2005 ഏപ്രില്‍ 14നായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്‍തത്.

സച്ചിൻ ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. സച്ചിൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിച്ചത്. ജനീലിയ ആയിരുന്നു ചിത്രത്തില്‍ നായിക. വിജയ്‍യുടെ സച്ചിൻ സിനിമയുടെ തിരക്കഥയും സംവിധാനവും ജോണ്‍ നിര്‍വഹിച്ചപ്പോള്‍ ബിപാഷ് ബസു, വടിവേലും, സന്താനം, രഘുവരൻ, തലൈവാസല്‍ വിജയ്, മോഹൻ ശര്‍മ, ബേബി ശര്‍മി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.

tamil movie Sachin actorvijay