ഡാന്‍സ് പരിശീനത്തിനിടെ ഹൃത്വിക് റോഷന് പരിക്ക്

നാല് ആഴ്ചത്തേക്ക് കാലിന് വിശ്രമം നല്‍കാനാണ് താരത്തോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ അവസാ ഷെഡ്യൂളായി നിശ്ചയിച്ചിരുന്നു ചിത്രത്തിലെ ഗാനത്തിന്റെ ചിത്രീകരണം ഇപ്പോള്‍ മാറ്റിവച്ചിരിക്കുകയാണ്.

author-image
Biju
New Update
gyg

മുംബൈ: ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ചഭിനയിക്കുന്ന 'വാര്‍ 2' എന്ന ചിത്രം ബോളിവുഡ് ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള ഒരോ അപ്ഡേറ്റുകളും ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍  വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 'വാര്‍ 2' എന്ന ചിത്രത്തിനായി ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ഡാന്‍സിന്റെ റിഹേഴ്‌സലിനിടെ ഹൃത്വിക്കിന് കാലിന് പരിക്കേറ്റു എന്നാണ് പറയുന്നത്. 

നാല് ആഴ്ചത്തേക്ക് കാലിന് വിശ്രമം നല്‍കാനാണ് താരത്തോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ അവസാ ഷെഡ്യൂളായി നിശ്ചയിച്ചിരുന്നു ചിത്രത്തിലെ ഗാനത്തിന്റെ ചിത്രീകരണം ഇപ്പോള്‍ മാറ്റിവച്ചിരിക്കുകയാണ്. മെയ് മാസത്തില്‍ ഈ ഗാന രംഗം ചിത്രീകരിക്കും. എന്നാല്‍ ഇത് മൂലം സിനിമയുടെ റിലീസ് വൈകില്ലെന്നാണ് വിവരം.

ബോളിവുഡ് ഹംഗാമയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 'വാര്‍ 2' എന്ന ചിത്രത്തിനായി ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ഗാനത്തിന്റെ റിഹേഴ്‌സലിനിടെ ഹൃത്വിക് റോഷന്‍  വീഴുകയായിരുന്നു. കൂടുതല്‍ അപകടസാധ്യതകള്‍ വരുത്താതെ ഈ വലിയ ഗാനം ചിത്രീകരിക്കുന്നതിന് മുമ്പ് കാലിന് വിശ്രമം നല്‍കണമെന്ന് ഹൃത്വിക്കിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് എന്ന് ഒരു വൃത്തം വ്യക്തമാക്കി. 

ഹൃത്വിക്, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ അഭിനയിക്കുന്ന ഡാന്‍സ് മെയ് മാസത്തില്‍ ചിത്രീകരിക്കുമെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ''എല്ലാ പ്രധാന അഭിനേതാക്കളുടെയും ചിത്രീകരണം പൂര്‍ത്തിയായി, ചിത്രം ഇതിനകം പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഗാനം ബാക്കിയുള്ളത് ചിത്രത്തിന്റെ പ്രൊമോഷന്‍ മാര്‍ക്കറ്റിംഗ് എന്നിവയെ തടസ്സപ്പെടുത്തുന്നില്ല. വാര്‍ 2 2025 ഓഗസ്റ്റ് 14 ന് ലോകമെമ്പാടും തിയേറ്ററുകളില്‍ റിലീസ് ചെയ്യും'' വൃത്തങ്ങള്‍ അറിയിച്ചു.

hrithik roshan