എനിക്കൊരു പ്രശ്നം വന്നപ്പോൾ WCCയിലെ ഒരാൾ പോലും എന്താണെന്ന് ചോദിച്ചില്ല: മൈഥിലി

നമുക്കൊക്കെ ഒരു പ്രശ്നം വന്നാൽ സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടനകൾ പോലും തിരിഞ്ഞുനോക്കില്ല. എനിക്കൊരു പ്രശ്നം വന്നപ്പോൾ ഞാൻ ഒറ്റയ്‌ക്കാണ് അത് നേരിട്ടത്.

author-image
Anagha Rajeev
New Update
mythili

തനിക്കൊരു പ്രശ്നം വന്നപ്പോൾ ഒരു ഡബ്ല്യൂസിസിയും ഇല്ലായിരുന്നുവെന്ന് നടി മൈഥിലി. 2018-ൽ തനിക്കൊരു കേസ് വന്നപ്പോൾ ഡബ്ല്യൂസിസിയിലെ ഒരു സ്ത്രീ പോലും എന്താണെന്ന് ചോദിച്ചിട്ടില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണോ അവർ പലതും ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും മൈഥിലി പറഞ്ഞു. ‌

“നമുക്കൊക്കെ ഒരു പ്രശ്നം വന്നാൽ സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടനകൾ പോലും തിരിഞ്ഞുനോക്കില്ല. എനിക്കൊരു പ്രശ്നം വന്നപ്പോൾ ഞാൻ ഒറ്റയ്‌ക്കാണ് അത് നേരിട്ടത്. ആ സമയത്ത് ഒരു സംഘടനകളും എനിക്കൊപ്പം ഇല്ലായിരുന്നു. സ്ത്രീ സംഘടനകളായാലും എല്ലാവരും ​ഗ്രൂപ്പായാണ് സംസാരിക്കുന്നത്. അവരുടെ സ്വന്തമായ നിലപാടുകൾ പറയാൻ ആർക്കും കഴിയുന്നില്ല. ഒരു ​ഗ്രൂപ്പിന്റെ ബലത്തിലാണ് അവർ സംസാരിക്കുന്നത്. ഒറ്റയ്‌ക്ക് മുന്നോട്ട് വന്ന് സംസാരിക്കാൻ ആർക്കാണ് ധൈര്യമുള്ളത്.

എന്ത് വിശ്വസിക്കണം എന്ത് വിശ്വസിക്കണ്ട എന്ന് ചിന്തിക്കുന്ന അവസ്ഥയാണ് ഇന്ന്. സൈബറാക്രമണങ്ങൾ ഏറ്റവും കൂടുതൽ നേരിട്ട ഒരു വ്യക്തിയാണ് ഞാൻ.  എന്റെ കുടുംബത്തെ കുറിച്ചോ വീട്ടുകാരെ കുറിച്ചോ ആരും ഒന്നും ആലോചിച്ചിട്ടില്ല. 20-ഓളം കേസുകളാണ് ഞാൻ കൊടുത്തിട്ടുള്ളത്. ആടിനെ പട്ടിയാക്കുന്ന സ്വഭാവമാണ് ചില മാദ്ധ്യമങ്ങൾക്കുള്ളത്. പാലേരിമാണിക്യം കഴിഞ്ഞപ്പോൾ അഭിനയം നിർത്തണമെന്ന് വിചാരിച്ചിരുന്നു. എന്റെ വിവാ​ഹം വരെ വിറ്റ് കാശാക്കിയവരുണ്ട്. തിരിഞ്ഞുനോക്കി ജീവിച്ചാൽ തലകുത്തിവീഴും. മുന്നോട്ട് നോക്കി ജീവിക്കണം അത് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. നമ്മുടെ നാട്ടിൽ നിയമങ്ങൾക്ക് പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ എത്രയെന്ന് കരുതി കേസ് കൊടുക്കാനാകും”.

പണ്ടത്തെ അമ്മ സംഘടനയാണ് എന്റെ മനസിലുള്ളത്. അന്ന് ഒരു കുടുംബം എന്നൊരു സ്നേഹമുണ്ടായിരുന്നു. പക്ഷേ അതൊന്നും ഇന്ന് കാണുന്നില്ല. അതിനകത്തും ​ഗ്രൂപ്പിസമുണ്ട്. അമ്മ സംഘടനയുടെ തലപ്പത്ത് ഇനിയൊരു അമ്മ വരട്ടെ. അവർക്ക് കുടുംബമുണ്ടല്ലോ, കുട്ടിയുണ്ടല്ലോ എന്നൊക്കെ വിചാരിച്ച് പലരെയും മത്സരത്തിന് പരി​ഗണിക്കാറില്ല. ഇതൊന്നും നമ്മൾ പോലും അറിയില്ല. അവരെല്ലാം സ്വന്തമായി അതൊക്കെ മെനഞ്ഞെടുക്കും. സംഘടനക്കുള്ളിലെ സ്ത്രീകൾ തന്നെ ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ വിഷമമുണ്ട്. എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് താരസംഘടനയിലെ സ്ത്രീകളല്ലെന്നും മൈഥിലി പറഞ്ഞു.

mythili