മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ആശുപത്രിവിട്ടിരിക്കുകയാണ്.മോഷണ ശ്രമത്തിനിടെ ആക്രമിക്കപ്പെട്ടതാണെന്ന് താരത്തിന്റെ കുടുംബം അവകാശപ്പെടുമ്പോള്‍ തന്നെ പൊതുജനത്തെയും ആരാധകരെയും അമ്പരിപ്പിച്ച വസ്തുത, ആശുപത്രി വിട്ട സെയ്ഫിനുള്ള സുരക്ഷയാണ്. കേസ് അന്വേഷിക്കുന്നത് മുംബൈ പോലീസാണ്.എന്നാല്‍ പോലീസ് സുരക്ഷയല്ല സെയ്ഫ് അലിഖാനുള്ളത്. താരം തന്നെ നിയമിച്ച പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരാണ് അദ്ദേഹത്തിനൊപ്പമുള്ളത്. അതും ബോഡി ഗാര്‍ഡ് അടക്കമുള്ള വന്‍ സുരക്ഷാസംവിധാനം. ഇതോടെ വീണ്ടും കേസില്‍ ദുരൂഹത വര്‍ധിക്കുകയാണ്.മോഷണ ശ്രമത്തിനിടെ ആക്രമിക്കപ്പെട്ടെന്ന് പറയുന്നത് ശരിയാണെങ്കില്‍ പൊതു ഇടങ്ങളില്‍ ബോഡി ഗാര്‍ഡിനെ കൊണ്ട് നടക്കേണ്ട കാര്യമെന്താണന്ന് വ്യക്തമാവുന്നില്ല.
കരീന അടക്കമുള്ള കുടുംബാംഗങ്ങളും സെയ്ഫിനൊപ്പം വസതിയിലുണ്ട്. ഇവര്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിലെ സുരക്ഷയുടെ ചാര്‍ജ്ജും പ്രൈവറ്റ് സുരക്ഷ ഉറപ്പാക്കുന്ന, എസ് സെക്യൂരിറ്റി ആന്‍ഡ് സര്‍വീസ് വിഭാഗത്തിനാണ്.പ്രശസ്ത ഹിന്ദി ടെലിവിഷന്‍ നടന്‍ റോണിത് റോയ് ആരംഭിച്ച പ്രൈവറ്റ് സെക്യൂൂരിറ്റി കമ്പനിയാണ് എസ് സെക്യൂരിറ്റീസ്.അമിതാഭ് ബച്ചന്‍,ഐശ്വര്യ റായ് അടക്കം ബോളിവുഡ് താരസിംഹാസനം വാഴുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന ഏജന്‍സി എന്ന പ്രത്യേകതയും എസ് സെക്യൂരിറ്റീസിനുണ്ട്. വ്യക്തികള്‍ക്ക് മാത്രമല്ല, അത്യാധുനിക ടെക്‌നോളജി സംവിധാനത്തോടെ ഭവനങ്ങള്‍ക്കും ഏജന്‍സി സുരക്ഷ ഉറപ്പാക്കാറുണ്ട്.ഈ സൗകര്യവും സെയ്ഫ് അലിഖാന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് അറിവ്.എസ് സെക്യുരിറ്റീസ് വെബ് സൈറ്റ് പറയുന്നത് ഇ്ന്ത്യയ്ക്ക് പുറത്ത് ലണ്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ശ്യംഖലയുള്ള കമ്പനിയാണിത്.ആളുകള്‍,സ്വത്ത്,ബിസിനസുകള്‍ എന്നിവ നിരീക്ഷിച്ച് സാധ്യതയുള്ള അപകടസാധ്യതകളില്‍ നിന്നും ഭീഷണികളില്‍ നിന്നും സംരക്ഷിക്കുക എന്ന ചുമതലയാണ് സെയ്ഫ് എസ് സെക്യൂരിറ്റീസിന് നല്‍കിയിരിക്കുന്നത്. ഇതിനായി ഏജന്‍സിയിലെ പല വിഭാഗങ്ങളെ സെയ്ഫ് ജോലിക്കെടുത്തിട്ടുണ്ട്.പ്രത്യേക ആയുധ പരിശീലനം അടക്കം നേടിയിട്ടുള്ള ബോര്‍ഡി ഗാര്‍ഡ്‌സ് ഉള്‍പ്പെടുന്ന ക്ലോസ് പ്രോട്ടക്ഷന്‍ വിഭാഗത്തിലെ സുരക്ഷാഉദ്യോഗസ്ഥരാണ് ഇപ്പോള്‍ താരത്തിനൊപ്പമുള്ളത്.വിഐപികളാണ് സാധാരണ വിഭാഗത്തിന്റെ സേവനം പ്രയോജനപ്പെടുത്താറ്.ബ്ലാക്ക് ക്യാറ്റ് വിഭാഗത്തിന് ബദലായ സംവിധാനമെന്നും ഇതിനെ വിളിക്കാം.ഏതായാലും മോഷണ ശ്രമത്തിനെ ഭയന്ന് ഇത്ര വലിയ സുരക്ഷ സെയ്ഫ് അലിഖാന്‍ ഒരുക്കേണ്ട കാര്യമില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്.ആശുപത്രിയില്‍ നിന്ന് പുറത്ത് ഇറങ്ങിയ നിമിഷം മുതല്‍ അത്തരമൊരു കരുതല്‍ എടുക്കുന്നത് കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന സൂചനയാണ് നല്‍കുന്നത്.
അതേസമയം മുംബൈ പോലീസ് നെറ്റിസണ്‍സിനെ ഞെട്ടിച്ചിട്ടുണ്ട്.സംഭവമുണ്ടായ അന്ന് മുതല്‍ ലഭിക്കാതിരുന്ന നിരവധി തെളിവുകളാണ് ഇപ്പോള്‍ പോലിസിന്റെ കൈയ്യിലുള്ളത്.സംഭവസ്ഥലത്തു നിന്നും ലഭ്യമായ വിരലടയാളം പിടിക്കപ്പെട്ട പ്രതിയുടേതുമായി യോജിക്കുന്നു.വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിച്ച കുളിമുറിയുടെ ജനലിലും കയറാന്‍ ഉപയോഗിച്ച ഏണിയിലും ഇയാളുടെ വിരലടയാളമുണ്ട്. പിടിക്കപെട്ട ആളോട് വീടിനുള്ളില്‍ കയറാനും പുറത്തിറങ്ങാനും ഉപയോഗിച്ച രീതി വിശദമാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.കുറ്റകൃത്യം നടത്തിയ രീതി ഇയാള്‍ പൊലീസിന് മുന്നില്‍ വീണ്ടും അവതരിപ്പിക്കുകയും,ഇയാള്‍ തന്നെയാണ് പ്രതിയെന്ന് അവര്‍ ഉറപ്പിക്കുകയും ചെയ്തു