തമിഴകം വിജയ്‌ക്കൊപ്പം, പുതിയ തുടക്കത്തിന് ആശംസകൾ; കാർത്തിക് സുബ്ബരാജ്

പുതിയ തുടക്കത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നുവെന്ന് സംവിധായകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നേരത്തെ ‘കങ്കുവ’യുടെ ഓഡിയോ റിലീസിൽ നടൻ സൂര്യയും വിജയ്ക്ക് ആശംസകൾ അറിയിച്ചിരുന്നു.

author-image
Anagha Rajeev
New Update
Karthik-Subbaraj

വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി സംവിധായകൻ കാർത്തിക് സുബ്ബരാജ്. പുതിയ തുടക്കത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നുവെന്ന് സംവിധായകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നേരത്തെ ‘കങ്കുവ’യുടെ ഓഡിയോ റിലീസിൽ നടൻ സൂര്യയും വിജയ്ക്ക് ആശംസകൾ അറിയിച്ചിരുന്നു.

അതേസമയം, വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിഴുപ്പുറത്തെ വിക്രവണ്ടിയിൽ ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിക്കും. സമ്മേളനത്തിൽ അധ്യക്ഷൻ വിജയ് പാർട്ടിയുടെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും. സമ്മേളനത്തിനായി വിക്രവണ്ടിയിൽ 85 ഏക്കർ മൈതാനത്ത് വിശാലമായ വേദിയും പ്രവർത്തകർക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

110 അടി ഉയരമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാക റിമോട്ട് ഉപയോഗിച്ച് വിജയ് ഉയർത്തും. 600 മീറ്ററോളമുള്ള റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് വിജയ് വേദിയിലെത്തുക. അരലക്ഷം പേർക്ക് ഇരിക്കാനുള്ള കസേരകൾ തയാറാക്കിയിട്ടുണ്ട്.

മറ്റുള്ളവർക്കായി കൂറ്റൻ  വീഡിയോ വാളുകളുമുണ്ട്. വിജയ്ക്കും മറ്റു വിശിഷ്ടാതിഥികൾക്കുമായി 5 കാരവാനുകളും ഒരുക്കിയിട്ടുണ്ട്. അയ്യായിരത്തിലധികം പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ചെത്തുന്നവരെ സമ്മേളന സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല.

karthik subbaraj