ടാറ്റാനഗർ–എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപ്പിടുത്തം; ഒരാൾക്ക് ദാരുണാന്ത്യം

വിശാഖപട്ടണത്തിൽ നിന്ന് ഏകദേശം 66 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്

author-image
Honey V G
New Update
jnhccbjk

ആന്ധ്രാപ്രദേശിലെ യലമഞ്ചിലിയിലാണ് ടാറ്റാനഗർ–എറണാകുളം എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീപ്പിടുത്തം സംഭവിച്ചത്.

അപകടത്തിൽ ഒരാൾ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ പേര് ചന്ദ്രശേഖർ സുന്ദരം എന്നാണെന്ന് റെയിൽവെ അറിയിച്ചു.

ഇന്ന് പുലർച്ചെ 12.45 ഓടെയാണ് തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

വിശാഖപട്ടണത്തിൽ നിന്ന് ഏകദേശം 66 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്.

തീപിടിത്തമുണ്ടായ രണ്ട് കോച്ചുകളിലായി ആകെ 158 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു കോച്ചിൽ 82 പേരും മറ്റൊന്നിൽ 76 പേരുമുണ്ടായിരുന്നു.

തീ അണച്ച ശേഷം നടത്തിയ പരിശോധനയിലാണ് B1 കോച്ചിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

khvjjk

അപകടത്തിൽ കേടുപാടുകൾ സംഭവിച്ച കോച്ചുകൾ ട്രെയിനിൽ നിന്ന് വേർപ്പെടുത്തി. 

തുടർന്ന് ട്രെയിൻ എറണാകുളത്തേക്ക് യാത്ര തുടർന്നു. തീപിടിച്ച കോച്ചുകളിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് റെയിൽവേ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ രണ്ട് ഫോറൻസിക് ടീമുകൾ സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.