/kalakaumudi/media/media_files/2025/07/12/jakskdkfkjhkk-2025-07-12-21-28-57.jpg)
മുംബൈ:പാരീസിൽ വെള്ളിയാഴ്ച നടന്ന ലോക പൈതൃക സമിതിയുടെ 47-ാമത് സമ്മേളനത്തിലാണ് ഛത്രപതി ശിവാജി മഹാരാജുമായി ബന്ധപ്പെട്ട 12 കോട്ടകൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.
മഹാരാഷ്ട്രയിലെ സാൽഹെർ, ശിവ്‌നേരി, ലോഹ്ഗഡ്, ഖണ്ഡേരി കോട്ട, റായ്ഗഡ്, രാജ്ഗഡ്, പ്രതാപ്ഗഡ്, സുവർണദുർഗ്, പൻഹല, വിജയ്ദുർഗ്, സിന്ധുദുർഗ് എന്നീ കോട്ടകളാണ് പട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നത്. കൂടാതെ തമിഴ്നാട്ടിൽ നിന്നും ഒരു കോട്ട ഉൾപെടുത്തിയിട്ടുണ്ട്.
അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, എക്‌സിലൂടെ ഈ തീരുമാനത്തെ "ചരിത്രപരവും, അഭിമാനകരവും, മഹത്തായതുമായ നിമിഷം" എന്നും ഛത്രപതി ശിവാജി മഹാരാജിന് "ഹൃദയപൂർവ്വമായ ആദരാഞ്ജലി" എന്നും കുറച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
