മുംബൈയിൽ സ്കൂൾ വിദ്യാർത്ഥി നിയുടെ ആത്മഹത്യക്ക് കാരണം പഠന സമ്മർദ്ധം മൂലമെന്ന് സുഹൃത്ത് :നിഷേധിച്ച് കുടുംബം

എന്നാൽ കുറച്ച് മിനിറ്റുകൾക്ക് ശേഷം, പെൺകുട്ടി കെട്ടിടത്തിന്റെ 30-ാം നിലയ്ക്കും 31-ാം നിലയ്ക്കും ഇടയിലുള്ള ജനാലയിൽ നിന്ന് ചാടിയതായി ആരോപിക്കപ്പെടുന്നു. സംഭവം ഭാണ്ഡുപ്പ് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോലീസ് കേസ് അന്വേഷിക്കുന്നു

author-image
Honey V G
Updated On
New Update
swdocogtkovkkr

മുംബൈ:സുഹൃത്തിനെ കാണാൻ പോയ 15 വയസ്സുകാരിയാണ്‌ ഭാണ്ഡൂപ്പിൽ രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്തത്. പഠന സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്ത്‌ മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ ഈ ആരോപണം കുടുംബം നിഷേധിച്ചതായി പോലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പഠനത്തെക്കുറിച്ച് സമ്മർദ്ദമുണ്ടെന്ന് തന്നോട് പറഞ്ഞതായി സുഹൃത്ത് പോലീസിനോട് പറഞ്ഞു.

എന്നാൽ പഠനത്തിൽ പെൺകുട്ടി മിടുക്കി ആയിരുന്നുവെന്നും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പെൺകുട്ടിയുടെ കുടുംബം അവകാശപ്പെടുന്നു.

ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്കാണ് സംഭവം നടന്നത്. മുളുണ്ടിൽ താമസിക്കുന്ന പെൺകുട്ടി 19 വയസ്സുള്ള തന്റെ സുഹൃത്തിനെ കാണാൻ ഭാണ്ഡൂപ്പ് വെസ്റ്റിലേക്ക് പോയതായിരുന്നു. കെട്ടിടത്തിന്റെ 32-ാം നിലയിൽ ഇരുവരും കണ്ടുമുട്ടിയതായും പടികൾ ഇറങ്ങുമ്പോൾ, തന്റെ പഠനത്തെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് തന്നോട് പറഞ്ഞതായും സുഹൃത്ത്‌ മൊഴി നൽകിയിട്ടുണ്ട്.