/kalakaumudi/media/media_files/2026/02/05/ncbnmm-2026-02-05-14-17-55.jpg)
മുംബൈ : മുംബൈയിൽ അംഗ പരിമിതിയായ 20 വയസുള്ള യുവതി ഗർഭിണിയായതായി മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയതോടെ, പോലീസ് ആരംഭിച്ച അന്വേഷണത്തിൽ ഞെട്ടിക്കുന്ന സത്യാവസ്ഥ പുറത്തുവന്നു.
നടത്തിയ DNA പരിശോധനയിൽ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വ്യക്തി യുവതിയുടെ സ്വന്തം പിതാവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
യുവതി അഞ്ച് മാസം ഗർഭിണിയായതായി ആശുപത്രിയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
സംസാരിക്കാനും കേൾക്കാനും കഴിയാത്തതിനാൽ യുവതിയിൽ നിന്ന് മൊഴി നേരിട്ട് ലഭ്യമാക്കുന്നത് ബുദ്ധിമുട്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഇതിനെ തുടർന്ന്, കേസിൽ വിശദമായ ഫോറൻസിക് അന്വേഷണം ആരംഭിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ 17 പേരിൽ നിന്ന് DNA സാമ്പിളുകൾ ശേഖരിച്ചു.
യുവതിയുടെ ഗർഭസ്ഥ ശിശുവിന്റെ DNA-യുമായി ഈ സാമ്പിളുകൾ താരതമ്യം ചെയ്തപ്പോഴാണ്, പിതാവിന്റെ DNA-യുമായി പൂർണമായ പൊരുത്തം കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യ ഘട്ടത്തിൽ കുറ്റം നിഷേധിച്ച പിതാവ്, ശാസ്ത്രീയ തെളിവുകൾ മുന്നിൽ വന്നതോടെ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
ഇയാൾക്കെതിരെ ബലാത്സംഗം, ലൈംഗിക പീഡനം, കുടുംബാംഗത്തെ ദുരുപയോഗം ചെയ്തതെന്നിവ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും, യുവതിക്ക് ആവശ്യമായ വൈദ്യസഹായവും മാനസിക പിന്തുണയും നൽകുന്നതായും പോലീസ് അറിയിച്ചു.
മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഈ സംഭവം സമൂഹത്തിൽ ശക്തമായ പ്രതിഷേധത്തിനും പ്രതികരണങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
