മുംബൈയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

കെട്ടിടത്തിൽ നിന്നും വീണ ഉടനെ തന്നെ ബാബാസാഹേബ് ഗവാഡെ ചാരിറ്റബിൾ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

author-image
Honey V G
New Update
sathecilljj

മുംബൈ:ഇന്ന് രാവിലെ യാണ് മുംബൈയിലെ വിലെ പാർലെയിൽ സ്ഥിതി ചെയ്യുന്ന സാത്തേ കോളേജ് വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

സാത്തേ കോളേജിലെ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ സന്ധ്യ പഥക് (21)ആണ് ജീവനൊടുക്കിയത്.നാല സോപ്പാരയിലാണ് കുടുംബത്തോടൊപ്പം സന്ധ്യ താമസിച്ചു വന്നിരുന്നത്.

കെട്ടിടത്തിൽ നിന്നും വീണ ഉടനെ തന്നെ ബാബാസാഹേബ് ഗവാഡെ ചാരിറ്റബിൾ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം മറ്റു വിവരങ്ങൾ ഒന്നും തന്നെ അറിവായിട്ടില്ല.