ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പോക്സോ കേസ് പ്രതി പോലിസ് വാനിൽ കയറ്റവേ ഓടി രക്ഷപെട്ടു

അതേസമയം ഷിൻഡെയെ കണ്ടെത്താൻ പോലീസ് ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പോലിസ് അറിയിച്ചു.

author-image
Honey V G
New Update
rukkakqakd

താനെ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് വിചാരണ നേരിടുന്ന 21 കാരനാണ് കല്യാൺ കോടതി പരിസരത്ത് നിന്നും ഓടി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പോക്സോ കേസിലെ പ്രതി ചൈതന്യ ഷിൻഡെയെ കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് വാനിലേക്ക് കൊണ്ടുവരുമ്പോഴാണ് സംഭവം.

കല്യാണിലെ പ്രാദേശിക കോടതി ജൂൺ 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതി ചൈതന്യ ഷിൻഡെ റായ്ഗഡ് ജില്ലയിലെ റോഹ നിവാസിയാണ്

പ്രതി ഓടി രക്ഷപെടുന്നതിനിടെ ഒപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാർ ഉടൻ തന്നെ പിന്തുടർന്നിരുന്നു. എന്നാൽ തിരക്കേറിയ കല്യാൺ റെയിൽവേ സ്റ്റേഷന് സമീപമുള്ള ആൾക്കൂട്ടത്തിലേക്ക് ചൈതന്യ ഓടി അപ്രത്യക്ഷനാവുകയായിരുന്നു.

അതേസമയം ഷിൻഡെയെ കണ്ടെത്താൻ പോലീസ് ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പോലിസ് അറിയിച്ചു.