/kalakaumudi/media/media_files/2025/08/13/krkdjdnd-2025-08-13-08-39-02.jpg)
താനെ:മുംബൈയിൽ 12 വയസ്സുകാരിയെ 3 മാസത്തിനിടെ 223 പേർ പീഡനത്തിനിരയാക്കി. നയ്ഗാവ് ഈസ്റ്റിലെ അനാശാസ്യകേന്ദ്രത്തിൽ നിന്നു രക്ഷപ്പെടുത്തിയ ബംഗ്ലാദേശുകാരിയാണു പീഡനത്തിനിരയായത്. ആദ്യം ഗുജറാത്തിൽ എത്തിച്ചും പിന്നീടു നായ്ഗാവിലും ഒട്ടേറെപ്പേർ പീഡിപ്പിച്ചതായാണു പെൺകുട്ടിയുടെ മൊഴി. ശരീരം വലുതാകാൻ മാസത്തിൽ 70,000 രൂപയുടെ ഹോർമോൺ കുത്തിവയ്പ‌് നട ത്തിയതായും പൊലീസ് പറഞ്ഞു.
സാമൂഹിക പ്രവർത്തകൻ ബിനു വർഗീസ് ഇട പെട്ടതിനെ തുടർന്നാണു നയ്ഗാവിലെ അനാശാസ്യകേന്ദ്രം പൊലീസ് റെയ്‌ഡ് ചെയ്തത്. വ്യാജ ഇന്ത്യൻ തിരിച്ചറിയൽ കാർഡുകളുള്ള ബംഗ്ലദേശി ദമ്പതികൾ ഉജ്വൽ കുണ്ടു, പർവീൻ എന്നീ ദല്ലാളുകളടക്കം 10 പേരെ ഈ കേസിൽ അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്ത്, പോക്സോ തുടങ്ങി വകുപ്പുകള നുസരിച്ചാണു കേസ് എടുത്തത്.
അതേസമയം പ്രതികളെ പിടിക്കാനും എത്തിപ്പെടാനും പോലീസിനെ സഹായിച്ചത് താനെ മലയാളിയും സാമൂഹ്യ പ്രവർത്തകനും പത്ര പ്രവർത്തകനുമായ ബിനു വർഗീസിന്റെ ഇടപെടൽ ആണ്. "പെൺകുട്ടി പ്രായപൂർത്തി ആയിട്ടില്ല എന്ന് മനസ്സിലാവുകയും അതിന് ശേഷം നടത്തിയ അന്വേഷണത്തിൽ ആധാർ കാർഡ് വ്യാജമായി ഉണ്ടാക്കിയതാണെന്നും കണ്ടെത്തി.ആധാർ കാർഡിൽ പ്രായം18 ന് മുകളിൽ കാണിക്കുക യായിരുന്നു സംഘം. പോലീസിനും എല്ലാ കാര്യങ്ങളും ബോധ്യപ്പെട്ടു.
ഇനിയും പ്രതികളെ പിടിക്കാനുണ്ട്.കൂടാതെ പെൺകുട്ടിയെ പീഡിപ്പിച്ച ഈ 223 പേർക്കെതിരെയും പോലിസ് കേസെടുക്കാൻ പോവുകയാണ്.അവരും പിടിക്കപ്പെടും,ഉറപ്പാണ്". ബിനു വർഗീസ് പറഞ്ഞു.