/kalakaumudi/media/media_files/2025/06/30/jawsskdcif-2025-06-30-08-09-37.jpg)
നവിമുംബൈ:മുംബൈയിൽ നിന്നും കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന ജ്വാല മാസിക ഏർപ്പെടുത്തിയ ഇരുപത്തിയേഴാമത് പുരസ്‌കാര ദാന ചടങ്ങ് നവി മുംബൈ ബാലാജി ബാങ്ക്യുറ്റ് ഹാളിൽ വെച്ചാണ് നടന്നത്.
ജൂൺ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് ഫോറം സംസ്ഥാന പ്രസിഡന്റ് ആശ മുഖ്യാതിഥിയായിരുന്നു.
സാമൂഹ്യപ്രവർത്തകരായ രമേശ് കലംമ്പോലി, ജോജോ തോമസ്, പ്രേംലാൽ, ജയന്ത് നായർ, മധുസൂദൻ ആചാരി, ഡോക്ടർ ശശികല പണിക്കർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 11 പേർക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. ഡോ മധുസൂദനൻ എസ്, എം കെ ശശിധരൻ പിള്ള, ദിനേശ് നായർ, പി മാധവൻകുട്ടി, ഡോ,ശശികല പണിക്കർ, സുമ മുകുന്ദൻ, വിജയൻ ബാലകൃഷ്ണൻ, കൃഷ്ണൻ ഉണ്ണി മേനോൻ, വാഹിദ സി എ, സന്തോഷ് കാഡെ, ആശ എം ബി തുടങ്ങിയവർ പുരസ്‌കാരം ഏറ്റു വാങ്ങി.
തുടർന്ന് ഘൻസോളി വനിതാ സംഘത്തിന്റെ തിരുവാതിര കളിയും ഹിന്ദി മറാഠി സിനിമാ സീരിയൽ നടൻ ആനന്ദ് പരദേശി അവതരിപ്പിച്ച ഡാൻസ് ഡ്രാമ കലാവിരുന്നും അരങ്ങേറി. ജ്വാല ചീഫ് എഡിറ്റർ ഗോപി നായർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.നവിമുംബൈ:മുംബൈയിൽ നിന്നും കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന ജ്വാല മാസിക ഏർപ്പെടുത്തിയ ഇരുപത്തിയേഴാമത് പുരസ്‌കാര ദാന ചടങ്ങ് നവി മുംബൈ ബാലാജി ബാങ്ക്യുറ്റ് ഹാളിൽ വെച്ചാണ് നടന്നത്. ജൂൺ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് ഫോറം സംസ്ഥാന പ്രസിഡന്റ് ആശ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യപ്രവർത്തകരായ രമേശ് കലംമ്പോലി, ജോജോ തോമസ്, പ്രേംലാൽ, ജയന്ത് നായർ, മധുസൂദൻ ആചാരി, ഡോക്ടർ ശശികല പണിക്കർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 11 പേർക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. ഡോ മധുസൂദനൻ എസ്, എം കെ ശശിധരൻ പിള്ള, ദിനേശ് നായർ, പി മാധവൻകുട്ടി, ഡോ,ശശികല പണിക്കർ, സുമ മുകുന്ദൻ, വിജയൻ ബാലകൃഷ്ണൻ, കൃഷ്ണൻ ഉണ്ണി മേനോൻ, വാഹിദ സി എ, സന്തോഷ് കാഡെ, ആശ എം ബി തുടങ്ങിയവർ പുരസ്‌കാരം ഏറ്റു വാങ്ങി. തുടർന്ന് ഘൻസോളി വനിതാ സംഘത്തിന്റെ തിരുവാതിര കളിയും ഹിന്ദി മറാഠി സിനിമാ സീരിയൽ നടൻ ആനന്ദ് പരദേശി അവതരിപ്പിച്ച ഡാൻസ് ഡ്രാമ കലാവിരുന്നും അരങ്ങേറി. ജ്വാല ചീഫ് എഡിറ്റർ ഗോപി നായർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.