ട്രെയിനിൽ കയറാൻ ശ്രമം, നിമിഷങ്ങൾക്കകം വീഴ്ച;ബദ്ലാപൂരിൽ യുവതിയുടെ ദാരുണ മരണം

തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ വേണമെന്ന ആവശ്യവും ഈ സംഭവത്തോടെ ശക്തമായി ഉയർന്നിട്ടുണ്ട്

author-image
Honey V G
New Update
msnsnsnn

താനെ: ബദ്ലാപൂർ റെയിൽവേ സ്റ്റേഷനിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ കയറുന്നതിനിടെ വീണ 28 വയസ്സുകാരി യുവതി മരിച്ചു.

ഇന്നലെ രാവിലെ തിരക്കേറിയ സമയത്ത്  ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ യുവതി കാൽവഴുതി പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ താനെ പോലീസ് അന്വേഷണം ആരംഭിച്ചു.
അമിത തിരക്കാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ വേണമെന്ന ആവശ്യവും ഈ സംഭവത്തോടെ ശക്തമായി ഉയർന്നിട്ടുണ്ട്.