/kalakaumudi/media/media_files/2025/05/23/TdYmW2ETDUneRMgmG9qB.jpg)
മുംബൈ:ഇന്ന് പുലർച്ചെ 5 മണിക്കാണ് മഹാരാഷ്ട്ര-ഛത്തീസ്ഗഡ് അതിർത്തിയിലെ ഗഡ്ചിരോളിയിൽ നാല് മാവോയിസ്റ്റുകൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഗാഡ്ചിരോളി പോലീസും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സും (സിആർപിഎഫ്) സംയുക്തമായാണ് മാവോയിസ്റ്റു സംഘത്തെ കീഴ്പ്പെടുത്തിയത്. വനമേഖലയിൽ മാവോയിസ്റ്റ് പ്രവർത്തനത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ പോലിസ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിവെപ്പ് ആരംഭിക്കുക യായിരുന്നു വെന്ന് ഒരു ഉന്നത പോലിസ് ഓഫിസർ അറിയിച്ചു. അതേസമയം അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് രമേശിന്റെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിൽ 12 സി60 കമാൻഡോ ടീമുകളും മഹാരാഷ്ട്ര പോലീസിന്റെ ഒരു പ്രത്യേക നക്സൽ വിരുദ്ധ യൂണിറ്റും ഒരു സിആർപിഎഫ് യൂണിറ്റും ഉൾപ്പെട്ടതായി മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. രാവിലെ മാവോയിസ്റ്റുകൾ സേനയ്ക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.തുടർന്ന് കമാൻഡോകൾ ശക്തമായി തിരിച്ചടിക്കുകയും, ഇത് രണ്ട് മണിക്കൂർ നീണ്ടു നിന്ന വെടിവയ്പ്പിന് കാരണമാവുകയും ചെയ്തു. നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സ്ഥലത്ത് നിന്നും ഒരു സെൽഫ് ലോഡിംഗ് റൈഫിൾ (എസ്‌എൽആർ), രണ്ട് .303 റൈഫിളുകൾ, ഒരു പരമ്പരാഗത ബർമർ തോക്ക്, വാക്കി-ടോക്കികൾ, ക്യാമ്പിംഗ് ഉപകരണങ്ങൾ, മാവോയിസ്റ്റ് ബുക്കുകൾ എന്നിവ കണ്ടെടുത്തു.