/kalakaumudi/media/media_files/2025/06/29/aqweocvkto-2025-06-29-18-56-44.jpg)
മുംബൈ:ശനിയാഴ്ചയാണ് ഛത്രപതി സംഭാജിനഗർ ജില്ലയിൽ 50 വയസ്സുള്ള വനിതാ മതപ്രഭാഷകയെ അജ്ഞാതൻ കൊലപ്പെടുത്തിയത്.
തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു കൊലപെടു ത്തുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു. ചിഞ്ചദ്ഗാവ് പ്രദേശത്തെ ആശ്രമത്തിലെ ഒരു ക്ഷേത്രത്തിലെ പുരോഹിതനാണ് സാധ്വി സംഗീതതായ് മഹാരാജിന്റെ മൃതദേഹം രാവിലെ കണ്ടത്. സാധ്വി സദ്ഗുരു നാരായണഗിരി മഹാരാജ് കന്യ ആശ്രമത്തിലായിരുന്നു താമസിച്ചിരുന്നത്.
രാവിലെ 6.30 ഓടെയാണ് ദൈനംദിന പൂജാ ചടങ്ങുകൾ നടത്താൻ ക്ഷേത്ര പുരോഹിതൻ ആശ്രമത്തിലെത്തിയത്. സാധ്വിയെ വിളിച്ചപ്പോൾ മറുപടി ലഭിച്ചില്ല. പിന്നീട് നോക്കിയപ്പോഴാണ് അവർ താമസിച്ചിരുന്ന റൂമിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടെത്തിയത്, ”ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രാഥമിക വിവരമനുസരിച്ച്, സാധ്വി ഉറങ്ങിക്കിടക്കുമ്പോൾ ആരോ അവരുടെ തല കല്ലുകൊണ്ട് അടിച്ചു തകർക്കുകയായിരുന്നു. അതേസമയം അടുത്തുള്ള ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്ന് ഞങ്ങൾ പരിശോധിച്ചുവരികയാണ്," ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പ്രാദേശിക പോലീസ് ഫോറൻസിക് സംഘത്തെയും ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. സംഭവം ദൗർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച പ്രാദേശിക എംഎൽഎ രമേശ് ബോർണാരെ, കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.