/kalakaumudi/media/media_files/2025/08/21/ndnsndn-2025-08-21-08-57-57.jpg)
നവി മുംബൈ: നഗരത്തിൽ ഏക ഫിഡെ റേറ്റഡ് റാപിഡ് ചെസ്സ് ടൂർണമെന്റായി മാറിയ ‘അഞ്ചാമത് താരാഭായി ഷിൻഡെ റാപിഡ് ചെസ്സ് ടൂർണമെന്റ്’ ഓഗസ്റ്റ് 24, 2025-ന് നെരുൾ അഗ്രികോളി ഭവനിൽ നടക്കുന്നു.
ആൻജനിബായി ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ടൂർണമെന്റ്, അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
റബാലെയിൽ പ്രവർത്തിക്കുന്ന ANJANIBAI Chess Academy, ബാൽ വികാസ് കേന്ദ്ര എന്ന എൻജിഒയുമായി സഹകരിച്ച് പിന്നോക്ക സാഹചര്യങ്ങളിലുള്ള കുട്ടികൾക്കായി സൗജന്യ പരിശീലന പരിപാടികൾ സംഘടിപ്പിച്ച് വരുന്നു.
നിലവിൽ 200-ത്തിലധികം കുട്ടികൾക്ക് അക്കാഡമി പരിശീലനം നൽകുന്നു. ഇതുവരെ ഒമ്പത് ഫിഡെ റേറ്റഡ് ചെസ്സ് താരങ്ങളെ അക്കാഡമി വളർത്തിയെടുത്തതും ശ്രദ്ധേയമാണ്.
ചെസ്സ് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരത്തിൽ രജിസ്ട്രേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
പങ്കെടുക്കുന്നതിനും വിശദാംശങ്ങൾക്കുമായി ബന്ധപ്പെടുക: നന്ദകുമാർ ടി.വി – ഫോൺ: 98209 88026