/kalakaumudi/media/media_files/2025/06/25/awruookhffkk-2025-06-25-18-51-21.jpg)
മുംബൈ: ജൂൺ 23 തിങ്കളാഴ്ച ലണ്ടനിലെ ഹീത്രോയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യയുടെ AI 130 വിമാനത്തിലാണ് 7 പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ഇതിനെ തുടർന്ന് അഞ്ച് യാത്രക്കാരും രണ്ട് ജീവനക്കാരും വിമാനത്തിൽ വെച്ച് തന്നെ അവശരായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആറ് ക്യാബിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 11 പേർക്ക് അസുഖം ബാധിച്ചതായി തുടക്കത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഏഴ് പേരർക്കാണ് ആകെ ഭക്ഷ്യ വിഷ ബാധയേറ്റത് എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. വിമാനത്തിൽ യാത്രക്കാർക്ക് ഛർദിൽ, തലകറക്കം, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ട തായി സഹ യാത്രികർ പറഞ്ഞു. മുംബൈയിൽ സുരക്ഷിതമായി ഇറങ്ങിയതിനുശേഷവും രണ്ട് യാത്രക്കാരും രണ്ട് ജീവനക്കാരും അസ്വസ്ഥത അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തു.
കൂടുതൽ വിലയിരുത്തലിനായി ഇവരെ ഉടൻ തന്നെ വിമാനത്താവളത്തിലെ മെഡിക്കൽ വിഭാഗ ത്തിലേക്ക് കൊണ്ടുപോയി, പിന്നീട് ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ എയർലൈൻസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഖേദംപ്രകടിപ്പിച്ച് എയർ ഇന്ത്യ പ്രസ്താവനയും ഇറക്കി