ബോളിവുഡ് നടൻ ഗോവിന്ദ പുതിയ ലുക്കിൽ:'90കളിലെ തങ്ങളുടെ പ്രിയ താരത്തെ തിരിച്ച് കിട്ടിയതായി' ആരാധകർ

90 കളിൽ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളായിരുന്നു ഗോവിന്ദ. എന്നാൽ, 2000 കളുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ കരിയർ കുത്തനെ ഇടിയുകയായിരുന്നു.യുവതാരങ്ങളുടെ ഒരു കടന്നു കയറ്റം ബോളിവുഡ് ഏറ്റെടുത്തതോടെ ഓഫറുകൾ കുറഞ്ഞു.എന്നാൽ നിരവധി തിരിച്ചുവരവുകൾ നടത്താൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും അതൊന്നും ആരാധകർ പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല.

author-image
Honey V G
New Update
ajqockckdkdn

മുംബൈ:കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം ഗോവിന്ദ തന്റെ പുതിയ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്, എന്നാൽ നടൻ പങ്കു വെച്ച ചിത്രത്തെ കുറിച്ച് 'താങ്കൾ തന്നെയാണോ'എന്ന ചോദ്യമായിരുന്നു ചില ആരാധകർ ചോദിച്ചതെങ്കിൽ മറ്റ് ചിലരുടെ ചോദ്യം നടന്റെ തിരിച്ചു വരവിനെ കുറിച്ചായിരുന്നു.കൂടാതെ 90കളിലെ തങ്ങളുടെ പ്രിയ താരത്തെ തിരിച്ച് കിട്ടിയതായും ചിലർ കമന്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച പുതിയ ചിത്രം' 90-കളിലെ ഗോവിന്ദ'യുമായി ഏറെ സാമ്യമുള്ളതായിരുന്നതായിരുന്നു ഇതിന് പ്രധാന കാരണം.

മീശയും നീട്ടി വളർത്തിയ മുടിയും സൺഗ്ലാസുകളുമായാണ് അദ്ദേഹം ചിത്രത്തിലുള്ളത്. ത്രീ-പീസ് സ്യൂട്ടും ക്രിസ്പി വെള്ള ഷർട്ടുമാണ് അദ്ദേഹം ധരിച്ചിരുന്നത്. എന്നാൽ ഏറെ മാലിന്യങ്ങൾ നിറഞ്ഞതായി കാണപ്പെട്ട ഒരു പശ്ചാത്തലമാണ് പുറകുവശത്ത് ഉണ്ടായിരുന്നത് എന്നതും ഏറെ ആശ്ചര്യം ജനിപ്പിച്ചു.

അതേസമയം ഭൂരിഭാഗം ആരാധകർക്കും അദ്ദേഹത്തിന്റെ പുതിയ 'ലുക്ക്' ഇഷ്ടപ്പെട്ടതായാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. “സർ ഇനി എപ്പോഴാണ് വീണ്ടും വരുന്നത്',"എപ്പോഴാണ് നിങ്ങൾ തിരിച്ചുവരവ് നടത്തുക സർ ദയവായി ഞങ്ങളോട് പറയൂ” ഇങ്ങനെ ആയിരുന്നു ചില കമന്റുകൾ. എന്നാൽ"എന്തൊരു ഊർജ്ജമാണിപ്പോഴും ഈ പ്രായത്തിലും ” എന്നാണ് ഒരു ആരാധകൻ എഴുതിയത്. “ബോളിവുഡിലെ ഏറ്റവും മികച്ചത് പെർഫെക്റ്റ് നിങ്ങളെ വീണ്ടും കാണാൻ കഴിഞ്ഞു,”എന്ന് മറ്റൊരാളുടെ കമന്റ്. മീശയിൽ കൂടുതൽ സുന്ദരനായി, ബോളിവുഡ് നമ്പർ 1 ഹീറോ," എന്നായിരുന്നു ഫിലിം ഇൻഡസ്ട്രിയൽ തന്നെയുള്ള ഒരു താരത്തിന്റ കമന്റ്. അതേസമയം ഫോട്ടോയിലുള്ള വ്യക്തി ഗോവിന്ദ തന്നെയാണോ എന്ന ചോദ്യവും ചിലർ ഉന്നയിച്ചിട്ടുണ്ട്. " സഹോദരാ, നിങ്ങൾ ഗോവിന്ദയെ പോലെ തന്നെ കാണപ്പെടുന്നു," യൂട്യൂബർ ആയ മാക്സ്റ്റേൺ എഴുതി. "യാർ യേ ഒറിജിനൽ ഗോവിന്ദ സർ ലഗ് രഹേ ഹേ (ഇത്‌ ഗോവിന്ദനെപ്പോലെതന്നെയാണ് കാണപ്പെടുന്നത്)", എന്ന് മറ്റൊരാളും എഴുതി. "ഒറിജിനൽ പോലും ഡ്യൂപ്ലിക്കേറ്റ് പോലെയാണ് കാണപ്പെടുന്നതെന്ന് പ്രശസ്ത കോറിയൊഗ്രഫർ എഴുതി. '90കളിലെ തങ്ങളുടെ പ്രിയ താരത്തെ തിരിച്ച് കിട്ടിയതായും' ചിലർ അഭിപ്രായം രേഖപ്പെടുത്തി.

90 കളിൽ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളായിരുന്നു ഗോവിന്ദ. എന്നാൽ, 2000 കളുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ കരിയർ കുത്തനെ ഇടിയുകയായിരുന്നു.യുവതാരങ്ങളുടെ ഒരു കടന്നു കയറ്റം ബോളിവുഡ് ഏറ്റെടുത്തതോടെ ഓഫറുകൾ കുറഞ്ഞു.എന്നാൽ നിരവധി തിരിച്ചുവരവുകൾ നടത്താൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും അതൊന്നും ആരാധകർ പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല.