പുതിയ എഴുത്തുകാരും പുതുമയാർന്ന രചനകളും;ഫെയ്മ യുടെ ആഭിമുഖ്യത്തിൽ യുവകവി കാശിനാഥനുമൊത്ത് സംവാദം

പരിപാടിയുടെ അദ്ധ്യക്ഷൻ ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി പ്രസിഡൻ്റ് മോഹൻ മൂസത്, സ്വാഗതം സെക്രട്ടറി രാധാകൃഷ്ണ പിള്ള, ഫെയ്മ മഹാരാഷ്ട്രയുടെ പ്രസിഡൻ്റ് കെ.എം. മോഹൻ, വർക്കിംഗ് പ്രസിഡൻ്റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അശോകൻ പി.പി., ചീഫ് കോർഡിനേറ്റർ സുരേഷ് കുമാർ ടി.ജി., ട്രഷറർ അനു ബി. നായർ എന്നിവർ ആശംസ നേർന്ന് സംസാരിക്കും

author-image
Honey V G
New Update
gjudzjkkkk

മുംബൈ:ഫെയ്മ മഹാരാഷ്ട്രയുടേയും, ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദിയുടേയും ആഭിമുഖ്യത്തിൽ മഹാരാഷ്ട്ര മലയാളികളുടെ സാഹിത്യ രചനകൾ അടങ്ങിയ പുസ്തക പ്രകാശനം 2025 ആഗസ്റ്റ് 15 ന് നടക്കും.

 പ്രകാശന ചടങ്ങിൻ്റെ ഒരുക്കങ്ങളുടെ ഭാഗമായി എഴുത്തുകാർക്കും വായനക്കാർക്കും പ്രശസ്ത യുവകവി കാശിനാഥനുമായി സംവാദിക്കാൻ അവസരമൊരുക്കുന്നു. ജൂൺ 27 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഓൺലൈനിൽ സംവാദം നടക്കും.

പരിപാടിയുടെ അദ്ധ്യക്ഷൻ ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി പ്രസിഡൻ്റ് മോഹൻ മൂസത്, സ്വാഗതം സെക്രട്ടറി രാധാകൃഷ്ണ പിള്ള, ഫെയ്മ മഹാരാഷ്ട്രയുടെ പ്രസിഡൻ്റ് കെ.എം. മോഹൻ, വർക്കിംഗ് പ്രസിഡൻ്റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അശോകൻ പി.പി., ചീഫ് കോർഡിനേറ്റർ സുരേഷ് കുമാർ ടി.ജി., ട്രഷറർ അനു ബി. നായർ എന്നിവർ ആശംസ നേർന്ന് സംസാരിക്കും. തുടർന്ന് കാശിനാഥനുമൊത്തുള്ള സംവാദം.

മുല്ലനേഴി ദിവാകരൻ നമ്പൂതിരി മോഡറേറ്ററായിരിക്കും. മഹാരാഷ്ട്രയിലെ മുതിർന്ന എഴുത്തുകാരും യുവ സാഹിത്യകാരന്മാരും പങ്കെടുക്കും. ചർച്ച സംയോജനം ദിവാകരൻ ചെഞ്ചേരി . പരിപാടി അവതരിപ്പിക്കുന്നത് രോഷ്നി അനിൽകുമാർ, നന്ദി പ്രമേയം സുമി ജെൻട്രി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

മോഹൻ മൂസ്സത് 86000 97859 രാധാകൃഷ്ണ പിള്ള 9923044577 

രോഷ്നി അനിൽകുമാർ 97655 65630

സുമി ജെൻട്രി 9769854563