/kalakaumudi/media/media_files/2025/12/20/dejjkkm-2025-12-20-21-19-30.jpg)
മുംബൈ : നടക്കാനിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി)തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം.
ജനുവരി 15 ന് ആണ് തിരെഞ്ഞെടുപ്പ് നടക്കുക.ഫലപ്രഖ്യാപനം തൊട്ടടുത്ത ദിവസമുണ്ടാകും.
ബിഎംസി തിരഞ്ഞെടുപ്പിനൊപ്പം മറ്റ് 28 കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും.
നിലവിലുള്ള എല്ലാ പാർട്ടികളും ബിഎംസിയെ കൊള്ളയടിച്ചു വെന്നും മുംബൈ നിവാസികൾ രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി അടയ്ക്കുന്നുണ്ടെങ്കിലും മോശം പൊതു സേവനങ്ങളാണ് അവർക്ക് ലഭിക്കുന്നതെന്നും എഎപി ഭാരവാഹികൾ മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയുകയും 227 വാർഡുകളിലും എഎപി സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനം ആയതായും പാർട്ടി വക്താക്കൾ അറിയിച്ചു.
"പൊതുനന്മയെക്കാൾ സ്വാർത്ഥതാൽപ്പര്യങ്ങൾക്ക് മുൻഗണന നൽകി എല്ലാ രാഷ്ട്രീയ പാർട്ടികളും മുംബൈയെ കൊള്ളയടിച്ചു".ആം ആദ്മി പാർട്ടി മുംബൈ പ്രസിഡന്റ് പ്രീതി ശർമ്മ മേനോൻ പറഞ്ഞു.
"ആം ആദ്മി പാർട്ടി വെറുമൊരു ബദൽ മാത്രമല്ല, പരിഹാരവുമാണ്. ബിഎംസിയിൽ വളരെ കുറച്ച് നല്ല ആളുകളാണ് മുംബൈക്ക് അത്യാവശ്യം വേണ്ടത്. അരവിന്ദ് കെജ്‌രിവാളിന്റെയും ഭഗവന്ത് മാന്റെയും നേതൃത്വ പാടവം പാർട്ടിക്കുണ്ട്.അഴിമതിയും കടവുമില്ലാതെ ലോകോത്തര വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നൽകിയിട്ടുണ്ട്. അഴിമതിക്കാരെയും കഴിവുകെട്ടവരെയും തുടച്ചുനീക്കാൻ ചൂൽ ആവശ്യമാണ്". അവർ കൂട്ടിച്ചേർത്തു.
അതേസമയം മുംബൈയ്ക്ക് ആം ആദ്മി പാർട്ടിയെ ആവശ്യമാണെന്നും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ പാർട്ടിയാണ് തങ്ങളുടെതെന്നും മുംബൈയിലെ 227 സീറ്റുകളിലും സ്വന്തം ശക്തിയിൽ മത്സരിക്കുമെന്നും,”ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
