സന്തോഷയാത്ര ദുരന്തമായി; മാണ്ഡവിയിൽ അപകടത്തിൽ നാസിക് മലയാളി യുവതിയുടെ ജീവൻ നഷ്ടപ്പെട്ടു

മരിച്ച യുവതിയുടെ മൃതദേഹം മാണ്ഡവി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ സൂറത്ത് ജില്ലയിലെ ബാർഡോളിയിലെ സർദാർ സ്‌മാരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

author-image
Honey V G
New Update
ksmdndn

നാസിക് : നാസിക്കിൽ നിന്നുള്ള മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ മാണ്ഡവിയിൽ ഉണ്ടായ അപകടത്തിൽപ്പെട്ടു.

അപകടത്തിൽ ചെങ്ങന്നൂർ സ്വദേശിനിയായ ബിൻസി റോബിൻ വർഗീസ് (41) സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ ബിൻസിയുടെ ഭർത്താവ് റോബിൻ വർഗീസ്‌ അടക്കം മൂന്നു പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

mdmdmdm

മരിച്ച യുവതിയുടെ മൃതദേഹം മാണ്ഡവി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ സൂറത്ത് ജില്ലയിലെ ബാർഡോളിയിലെ സർദാർ സ്‌മാരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്‍തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം അപകടവിവരം അറിഞ്ഞ ഉടൻ നാസിക്കിലുള്ള ബന്ധുക്കൾ സൂറത്തിലേക്ക് തിരിച്ചു. 

കേരളാ സമാജം സൂറത്തിന്റെ അംബോളി, മാണ്ഡവി, ബാർഡോലി യൂണിറ്റുകളിലെ പ്രവർത്തകർ മാണ്ഡവി, ബാർഡോലി ആശുപത്രികളിലെത്തി ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിച്ചു വരികയാണ്.

മരണമടഞ്ഞ ബിൻസി റോബിൻ വർഗീസിന്റെ വിയോഗത്തിൽ കേരളാ സമാജം സൂറത്ത് ആദരാഞ്ജലി രേഖപ്പെടുത്തി.