/kalakaumudi/media/media_files/2026/01/09/ksjjsjjjkk-2026-01-09-11-22-57.jpg)
മുംബൈ: താനെയെയും മിരാ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ഘോഡ്‌ബന്ദർ റോഡിൽ ഗൈമുഖ് സമീപമാണ് വൻ അപകടം നടന്നത്.
ഒന്നിലധികം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണം. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ തന്നെ തകർന്ന നിലയിൽ കിടന്നതിനെ തുടർന്ന് യാത്ര പൂർണമായി തടസ്സപ്പെട്ടു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അപകടം നടന്നതോടെ താനെയിൽ നിന്ന് മിരാ റോഡിലേക്കും തിരിച്ചുമുള്ള ഗതാഗതം മണിക്കൂറുകളോളം നിശ്ചലമായി.
റോഡിന്റെ ഇരുവശത്തും നീണ്ട വാഹനനിരകൾ രൂപപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ട്രാഫിക് പോലീസ് രക്ഷാപ്രവർത്തനവും ഗതാഗത നിയന്ത്രണവും നടത്തി.
കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.
അപകടത്തിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
അമിതവേഗതയോ നിയന്ത്രണം വിട്ട വാഹനമോ അപകടത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഘോഡ്‌ബന്ദർ റോഡിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും, തിരക്കുള്ള സമയങ്ങളിൽ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും പോലീസ് നിർദേശിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
