'സൺ ഓഫ് സർദാർ'ഹിന്ദി ചിത്രത്തിലൂടെ പ്രശസ്തനായ നടൻ മുകുൾ ദേവ് അന്തരിച്ചു

വെള്ളിയാഴ്ച രാത്രിയാണ് നടൻ അന്തരിച്ചത്. മരണവാർത്ത അറിഞ്ഞതോടെ സുഹൃത്തുക്കൾ ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. മരണകാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല

author-image
Honey V G
New Update
mbiactrrr

മുംബൈ: 'സൺ ഓഫ് സർദാർ', 'ആർ രാജ്കുമാർ', 'ജയ് ഹോ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മുകുൾ ദേവ് (54) അന്തരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് നടൻ മുംബൈയിൽ അന്തരിച്ചത്. മരണവാർത്ത അറിഞ്ഞതോടെ സുഹൃത്തുക്കൾ ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. മരണകാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ നടി ദീപ്ശിഖ നാഗ്പാൽ സോഷ്യൽ മീഡിയയിൽ വാർത്ത സ്ഥിരീകരിച്ചു, ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെക്കുകയും "RIP" എന്ന് പറഞ്ഞുകൊണ്ട് ഒരു പഴയകാല ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 'അന്ത് ദി എൻഡ്' എന്ന ഹിന്ദി ചിത്രത്തിൽ അവസാനമായി അഭിനയിച്ച നടൻ, നടൻ രാഹുൽ ദേവിന്റെ സഹോദരനായിരുന്നു. ജലന്ധറിനടുത്തുള്ള ഒരു ഗ്രാമമാണ് നടന്റെ സ്വദേശം.പക്ഷേ ന്യൂഡൽഹിയിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് മുകുൾ ദേവ് ജനിച്ചത്. ഇന്ദിരാഗാന്ധി രാഷ്ട്രീയ അക്കാദമിയിൽ നിന്നുള്ള പരിശീലനം ലഭിച്ച പൈലറ്റ് കൂടിയായിരുന്നു താരം 1996 ൽ വിജയ് പാണ്ഡെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'മംകിൻ' എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് അദ്ദേഹം അഭിനയ ലോകത്തേക്ക് കടന്നുവന്നത്. ബോളിവുഡ് കൗണ്ട്ഡൗൺ ഷോയായ 'ഏക് സേ ബദ് കർ ഏക്' എന്ന കോമഡി ഷോയിലും അദ്ദേഹം അഭിനയിച്ചു. 'ഫിയർ ഫാക്ടർ ഇന്ത്യ' സീസൺ 1 ന്റെ അവതാരകനും കൂടിയായിരുന്നു അദ്ദേഹം. 'ദസ്തക്' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമകളിൽ തന്റെ യാത്ര ആരംഭിച്ചത്, അതിൽ അദ്ദേഹം എസിപി രോഹിത് മൽഹോത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മുൻ മിസ്സ് യൂണിവേഴ്സ് സുസ്മിത സെന്നിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം.

Mumbai City