കേരളത്തിൽ വർഗീയ കലാപം ഉണ്ടാകാതിരിക്കുന്നതിന്റെ പ്രധാന കാരണം ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ:നടി മാലാ പാർവതി

അതേസമയം 'ശ്രീനാരായണ ഗുരു ഈഴവരുടെ മാത്രമല്ല മൊത്തം സമൂഹത്തിന്റെയാണെന്നും' മാലാ പാർവതി അഭിപ്രായപെട്ടു. ഗുരു അറിവാണ്, അറിവ് എങ്ങനെയാണ്‌ ഒരു വിഭാഗത്തിന്റെ മാത്രം ആകുന്നത്?അവർ ചോദിച്ചു.

author-image
Honey V G
New Update
ndndnd

മുംബൈ:ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റ് ഇന്നലെ സംഘടിപ്പിച്ച ഗുരുജയന്തിയാഘോഷത്തിൽ ചതയദിന സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു പ്രശസ്ത നടി മാലാ പാർവതി.

ndndnsn

സെപ്റ്റംബർ 7 ഞായറാഴ്ച രാവിലെ 10 മണി മുതൽ വാഷി എം.ജി.എം ഹോസ്പ്‌പിറ്റലിന് സമീപത്തുള്ള മഹാത്മാ ഫുലെ ഹാളിലായിരുന്നു 171-മത് ഗുരുജയന്തിയാഘോഷം നടന്നത്. 

mdmsmm

"എനിക്ക് ഓണക്കാലം എന്ന് പറയുന്നത് ഗുരുവിന്റെ കഥകൾ കേൾക്കുന്ന കാലം കൂടിയായിരുന്നു.ഒരുപാട് കവിതകൾ കേട്ടിരുന്ന,വായിച്ചിരുന്ന കാലം.ഗുരുവുന്റെ കൃതികളുടെയും കവിതകളുടെയും പ്രസക്തി എത്ര കാലം കഴിഞ്ഞാലും നഷ്ടപ്പെടില്ല.നല്ലൊരു കവികൂടിയായ ഗുരുവിന്റെ കവിതകൾ ആയിരം കൊല്ലം കഴിഞ്ഞാലും ഇതുപോലെ പ്രസക്തിയോടെ നില നിൽക്കും".മാലാ പാർവതിപറഞ്ഞു.

nxnxnxn

'1924 ഇൽ ആണ് ഗുരു സർവ്വ മത സമ്മേളനം നടത്തിയത്.എല്ലാ മതങ്ങളെയും ഒരുമിച്ച് നിർത്തുക എന്ന വലിയ ഒരാശയം അന്നേ ഗുരുവിനുണ്ടായിരുന്നു.ഗുരുവിനെ കുറിച്ച് എത്ര പറഞ്ഞാലും അത് കുറവാകും.ഇന്ന് കേരളത്തിൽ വർഗീയ കലാപം ഉണ്ടാകാതിരിക്കുന്ന തിന്റെ പ്രധാന കാരണം ഗുരുവിന്റെ ആശയങ്ങളാണെന്ന് തീർച്ചയായും പറയാൻ കഴിയും.നമ്മുടെ സമൂഹത്തിന് ഗുരു ചെയ്ത സംഭാവനകൾ എത്രയോ വലുതാണ്"മലയാളത്തിന്റെ പ്രിയ നടി പറഞ്ഞു.

ndndnx

അതേസമയം 'ശ്രീനാരായണ ഗുരു ഈഴവരുടെ മാത്രമല്ല സമൂഹത്തിന്റെയൊന്നാകെയാണെന്നും' മാലാ പാർവതി അഭിപ്രായപെട്ടു. ഗുരു അറിവാണ്, അറിവ് എങ്ങനെയാണ്‌ ഒരു വിഭാഗത്തിന്റെ മാത്രം ആകുന്നത്?അവർ ചോദിച്ചു.

ndndnnnഎസ് എൻ എം എസ് പ്രസിഡന്റ്‌ എം ഐ ദാമോദരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.പ്രസിഡന്റ്‌ എം ഐ ദാമോദരനും ജന:സെക്രട്ടറി ഓ കെ പ്രസാദ് ഉം, മന്ദിര സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.രാധാകൃഷ്ണ പണിക്കർ സ്വാഗത പ്രസംഗംനടത്തി

nsksksm

വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ മുരളി മാട്ടുമ്മൽ എസ് എൻ എം എസ് മുൻ ജന സെക്രട്ടറി സലിം കുമാർ, കമ്മിറ്റി ഭാരവാഹികൾ,അംഗങ്ങൾ,അഭ്യുദയകാംക്ഷികൾ, എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

ഫോട്ടോ (മനോജ്‌)