എസ് എൻ എം എസ് വാശി യൂണിറ്റിന്റെ ഗുരുജയന്തിയാഘോഷത്തിൽ നടി മാലാ പാർവതി പങ്കെടുക്കും

സെപ്റ്റംബർ 7 ഞായറാഴ്ച രാവിലെ 10 ന് വാശി എം.ജി.എം ഹോസ്പിറ്റലിന് സമീപത്തുള്ള മഹാത്മാ ഫുലെ ഹാളിന്റെ മൂന്നാം നിലയിലാണ് 171-മത് ഗുരുജയന്തിയാഘോഷം നടത്തുന്നത് എന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു

author-image
Honey V G
New Update
jsjsjsjnm

മുംബൈ:പ്രശസ്ത തെന്നിന്ത്യൻ സിനിമാ നടി മാലാ പാർവതി സെപ്റ്റംബർ 6 ന് മുംബൈയിൽ വരുന്നു. ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗുരുജയന്തിയാഘോഷത്തിൽ ചതയദിനസന്ദേശ പ്രഭാഷണം നടത്താനാണ് മലയാളത്തിന്റെ പ്രിയ നടി വരുന്നത്.

സെപ്റ്റംബർ 7 ഞായറാഴ്ച രാവിലെ 10 ന് വാശി എം.ജി.എം ഹോസ്പിറ്റലിന് സമീപത്തുള്ള മഹാത്മാ ഫുലെ ഹാളിന്റെ മൂന്നാം നിലയിലാണ് 171-മത് ഗുരുജയന്തിയാഘോഷം നടത്തുന്നത് എന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു.

അന്നേ ദിവസം വൈകിട്ട് നെറൂൾ ഗുരുദേവഗിരിയിലെ ചതയാഘോഷത്തിലും മാലാ പാർവതി പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ: 9869253770