ദത്തെടുക്കൽ കേസുകളിൽ മാതൃകാ വിധിയായി ബോംബെ ഹൈക്കോടതി ഉത്തരവ്

ദത്തെടുത്ത കുട്ടികളുടെ അവകാശങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുന്നതാണ് ഈ വിധിയെന്ന് കോടതി ചൂണ്ടിക്കാട്ടി

author-image
Honey V G
New Update
kcjdndnj

മുംബൈ: ജന്മ മാതാപിതാക്കളുടെ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ, ദത്തെടുത്ത കുട്ടിക്ക് ദത്തെടുക്കുന്ന മാതാപിതാക്കളുടെ ജാതിയാണ് നിയമപരമായി ബാധകമാകുന്നതെന്ന് ബോംബെ ഹൈ കോടതി വ്യക്തമാക്കി.

നിയമപരമായി ദത്തെടുക്കൽ പൂർത്തിയായാൽ, കുട്ടി എല്ലാ നിലയിലും ദത്തെടുത്ത കുടുംബത്തിന്റെ ഭാഗമാകുമെന്ന് കോടതി പറഞ്ഞു.

അതിനാൽ ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ സാമൂഹിക–നിയമപര അവകാശങ്ങളും ദത്തെടുക്കുന്ന മാതാപിതാക്കളുടെ ജാതിയുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുക.

ദത്തെടുത്ത കുട്ടികളുടെ അവകാശങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുന്നതാണ് ഈ വിധിയെന്ന് കോടതി ചൂണ്ടിക്കാട്ടി.