/kalakaumudi/media/media_files/2025/09/08/bxnmmc-2025-09-08-12-21-00.jpg)
അഹമ്മദാബാദ്:അഹമ്മദാബാദ് കേരള സമാജത്തിന്റെ (എകെഎസ്)സ്ത്രീ ശക്തി വിഭാഗമാണ് സെപ്റ്റംബർ 6 ന് വാസ്ന കാൻസർ ആശുപത്രിയിലെ ഹോസ്‌പൈസ് രോഗികളെ സന്ദർശിച്ചത്.
/filters:format(webp)/kalakaumudi/media/media_files/2025/09/08/nsnsnsb-2025-09-08-12-24-02.jpg)
ആശുപത്രിയിൽ നിന്നുള്ള ഹോസ്പൈസ് വിഭാഗത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് പാൽപ്പൊടി, ശർക്കര, നെയ്യ് എന്നിവയോടൊപ്പം 4 വീൽചെയറുകൾ സ്ത്രീ ശക്തി സംഭാവന ചെയ്തു.
/filters:format(webp)/kalakaumudi/media/media_files/2025/09/08/ndnsnsn-2025-09-08-12-24-32.jpg)
ഇതിനായി പ്രവർത്തിച്ചത് ജനറൽ സെക്രട്ടറി ബെന്നി വർഗീസ്, വൈസ് പ്രസിഡന്റും സ്ത്രീ ശക്തി ഇൻ-ചാർജുമായ ജയൻ സി നായർ, ട്രഷറർ വിനേഷ് പിള്ള, സ്പോർട്സ് സെക്രട്ടറി അശോകൻ നായർ, ജോയിന്റ് ആർട്സ് സെക്രട്ടറി അശോകൻ നാരായണൻ, എകെഎസ് എസ്എസ് കൺവീനർ ലത പണിക്കർ, എകെഎസ് എസ്എസ് സെക്രട്ടറി മായ സ്വാമിനാഥൻ, ജോയിന്റ് കൺവീനർ ഷീന മനോജ്, ജോയിന്റ് സെക്രട്ടറി സുഷ ശ്രീജിത്ത്, വാർഡുകളിലുടനീളമുള്ള എല്ലാ സ്ത്രീ ശക്തി വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, എസ്എസ് അംഗങ്ങൾ,എന്നിവരായിരുന്നു.
കൂടാതെ സെപ്റ്റംബർ 5-ന് മുതിർന്ന അംഗങ്ങൾക്ക് ഒപ്പം ഓണസദ്യ കഴിച്ചുമാണ് സ്ത്രീ ശക്തി ഓണം ആഘോഷിച്ചത്.
അതേസമയം ഓണാഘോഷ സമയത്തും അല്ലാതെയയും സമാജം നടത്തുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒട്ടേറെ പേർക്ക് ആശ്വാസകരമാകാറുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
