/kalakaumudi/media/media_files/2025/06/19/aoomnxkqkc-2025-06-19-11-46-46.jpg)
മുംബൈ:കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റായ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ മൃതദേഹം ചൊവ്വാഴ്ചയാണ് മുംബൈയിൽ എത്തിച്ചത്.
മൃതദേഹം ഒരു മണിക്കൂർ പവായ്ലെ ജൽ വായു വിഹാറിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ആദരാഞ്ജലി അർപ്പിക്കുന്നതിനായി വെച്ചിരുന്നു.
പിന്നീട് ചക്കാല വൈദ്യുത ശ്മശാനത്തിൽ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടത്തി. സബർവാൾ (56) മുംബൈയിലെ വൃദ്ധരായ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നത്.
242 യാത്രക്കാരും 12 ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം AI-171 ജൂൺ 12 നാണ് അഹമ്മദാബാദിൽ തകർന്നുവീണത്.