/kalakaumudi/media/media_files/2025/08/18/nssksk-2025-08-18-20-53-03.jpg)
മുംബൈ:രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനം വലിയ ആവേശത്തോടെയും വിവിധ ചടങ്ങുകളോടെയും ആഘോഷിച്ചു.
രാവിലെ പതാക ഉയർത്തലോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി ഓഫീസിൽ മഹാരാഷ്ട്ര എഐ കെഎംസിസി പ്രസിഡന്റ് അസീസ് മാണിയൂർ ദേശീയ പതാക ഉയർത്തി IUML മഹാരാഷ്ട്ര ജനറൽ സെക്രട്ടറി സി എച്ച് അബ്ദുറഹ്മാൻ, എഐകെഎംസിസി നേതാക്കന്മാരായ ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ടി കെ സി മുഹമ്മദലി ഹാജി, ചീഫ് പട്രോൺ മഷൂദ് മാണിക്കൂട്, ട്രഷറർ വാക്ക്മാൻ മഹ്മൂദ് ഹാജി, വൈസ് ചീഫ് പട്രോൺ സുലൈമാൻ മർച്ചന്റ്, മുൻ പ്രസിഡന്റ് വി എ ഖാദർ ഹാജി എഐകെഎംസിസി സെക്രട്ടറി മുസ്തഫ കുംബോൾ, മുംബൈ സിറ്റി കെഎംസിസി ട്രഷറർ പി കെ സി ഉമ്മർ സെക്രട്ടറി ഷൌകത്ത് വാടാല, എഐകെഎംസിസി ഡോൺഗ്രി ജനറൽ സെക്രട്ടറി അസീം മൗലവി മുംബൈ സെന്റർ എഐകെഎംസിസി നേതാക്കന്മാരായഅബ്ദുല്ല ടാങ്കർ മുല്ല, സുബൈർ, മുൻ കേരള മുസ്ലീം ജമാഅത്ത് ചീഫ് പട്രൺ ടി വി കെ അബ്ദുല്ല, അപ്സര ഖാദർ ഹാജി, സംശു ഇളനീർ, റഫീഖ് ബീടി സോപ്പ്, റസാഖ് വയനാട്, തുടങ്ങിയവർ സംബന്ധിച്ചു.