/kalakaumudi/media/media_files/2025/11/20/ndjdnsn-2025-11-20-16-34-03.jpg)
മുംബൈ :ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (ഏയ്മ ) ദേശീയ സംഗീത മത്സരത്തിന്റെ ഭാഗമായി നടത്തിയ മേഖലാ മത്സരത്തിൽ അനന്യ ദിലീപ് കുമാർ (ജൂനിയർ ) ഋത്വിക് സുഭാഷ് (സീനിയർ )കൃഷ്ണേന്ദു ശങ്കർ (സൂപ്പർ സീനിയർ )എന്നിവർ ഒന്നാം സ്ഥാനം നേടി.
മറ്റുവിജയികൾ സിദ്ധാർഥ് സോണി, ഗൗരി തനയ മഞ്ചേഷ് (ജൂനിയർ രണ്ടും മുന്നും സ്ഥാനം) ശ്രേയസ് നായർ, ധൻവിൻ ജയചന്ദ്രൻ (സീനിയർ രണ്ടും മുന്നും സ്ഥാനം) ആന്റണി രാൾഫ് രാജൂ, ജന്യ പ്രവീൺ നായർ (സൂപ്പർ സീനിയർ രണ്ടും മുന്നും സ്ഥാനം)
മേഖല മത്സരം ഏയ്മ സീനിയർ വൈസ് പ്രസിഡന്റ് ബിനു ദിവാകരൻ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി കെ ആർ മനോജ് ദേശീയ ഉപാധ്യക്ഷൻ ജ്യോതീന്ദ്രൻ മുണ്ടക്കൽ മേഖല ഉപാധ്യക്ഷൻ ഉപേന്ദ്ര മേനോൻ എന്നിവർ പ്രസംഗിച്ചു.
പി .എൻ . ശ്രീകുമാർ, ശ്രീരത്നൻ നാണു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജി കോമളൻ നന്ദിയും സംസ്ഥാന പ്രസിഡന്റ് ടി എ ഖാലിദ് ഉപസംഹാര പ്രസംഗവും നടത്തി.
കാവാലം ശ്രീകുമാർ, ഗംഗ സിത്രരസ് എന്നിവർ വിധികർത്താക്കളായിരുന്നു. ഡിസംബർ 25 മുതൽ 28 വരെ കൊച്ചിയിലാണ് ഫൈനൽ മത്സരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
