/kalakaumudi/media/media_files/2025/08/07/jekdkdm-2025-08-07-18-41-40.jpg)
നവി മുംബയ്: മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസ്സോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാളസംഗീത പരിപാടി എയ്മ വോയ്സ് 2025 ൻ്റെ സംസ്ഥാന തലമത്സരം 2025 ഒക്ടോബർ 5 ഞായറാഴ്ച 9 മണി മുതൽ 5 വരെ കൈരളി, സി ബി ടി ബേലാപ്പൂരിൽവെച്ച് നടക്കും.
10 മുതൽ 15 വയസ്സുവരെ ജൂനിയർ, 16 മുതൽ 25 വയസ്സുവരെ സീനിയർ, 26 വയസ്സിനുമുകളിലുള്ള സുപ്പർ സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരങ്ങൾ.വിജയികൾക്ക് സർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ്, മെമെൻ്റോ എന്നിവ നൽകുന്നതാണ്.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ സെപ്റ്റംബർ 25 ന് മുമ്പായി www.myaima.org.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്: 9967330859 ശീ.കോമളൻ,സോണൽ കോഡിനേറ്റർ, 9892180858- അഡ്വ. പ്രേമ മേനോൻ, സ്റ്റേറ്റ് കോഡിനേറ്റർ, 9820370060- അഡ്വ. രാഖി സുനിൽ & 9324885996- സുമ മുകുന്ദൻ - കൺവീനേർസ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
