/kalakaumudi/media/media_files/2025/06/12/2MhcnJE27myA46Gi2b80.jpg)
അഹമ്മദാബാദ്:അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണു, വിമാനം ജനവാസ മേഖലയിൽ തകർന്നു വീണതായാണ് വിവരം.
242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് ഉച്ചക്ക് ഒന്നരയോടെ തകർന്നു വീണത്.ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നത്.
ലണ്ടനിലേക്ക് പറന്നുയരുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. അഗ്നിശമന സേന സ്ഥലത്തിയിട്ടുണ്ട്.അപകടത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.