/kalakaumudi/media/media_files/2025/12/09/ndnddnn-2025-12-09-20-34-27.jpg)
നവിമുംബൈ :ഐരോളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മഹോത്സവം ഡിസംബർ 12 മുതൽ 14 വരെ വിവിധ പൂജാദികർമ്മങ്ങളോടും കലാപരിപാടികളോടും കൂടി ആഘോഷിക്കുന്നു.
അയ്യപ്പനെ കൂടാതെ ഗണപതി, ശ്രീകൃഷ്ണൻ,ദേവി,നവഗ്രഹങ്ങൾ നാഗരാജാവ് എന്നിവയാണ് ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകൾ.
ഈ വർഷത്തെ മണ്ഡല മഹോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബർ 11 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി സർവ്വ പൂജനീയ ശ്രീ ശക്തി ശാന്തനന്ത നിർവഹിക്കുന്നതാണ്.
ആദ്ധ്യാത്മിക പ്രഭാഷണത്തിന് ശേഷം സമ്മാനദാനം, 8.30 മുതൽ അനഘ, ലക്ഷ്മി,, പ്രാർത്ഥന, നക്ഷത്ര, ,നിഷ,ദിയ , അനിഷ , അനോഘ , അസ്മിത്, ഹരിനന്ദൻ, ജിഷ, മണിക,റിത്വിക്, ആര്യൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും.തുടർന്ന് അത്താഴപൂജ,മഹാ ദീപാരാധാന,അന്നദാനം.
ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഡിസംബർ 12 വെള്ളിയാഴ്ച രാവിലെ 8 30ന് വിളക്ക് പൂജ, കലശാഭിഷേകം 12 മണിക്ക് അന്നദാനം വൈകുന്നേരം പ്രാസാദശുദ്ധിക്രിയകൾ ഗുരുതി തർപ്പണം, ദീപാരാധന ,ഭഗവതിസേവ ഏഴുമണിക്ക് ഡോ. ഓമനക്കുട്ടൻ നായർ അവതരിപ്പിക്കുന്ന ഭക്തിഗാന കച്ചേരി. 8 30ന് ഗീത നൃത്ത വിദ്യാലയ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ തുടർന്ന് അത്താഴപൂജ,അന്ന ദാനം.
രണ്ടാം ദിവസം ഡിസംബർ 13 ശനി രാവിലെ എട്ടുമണിക്ക് ഉദയാസ്തമന പൂജ, കലശാഭിഷേകം ,ശ്രീഭൂതബലി,ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 5. 30 ന് ഘോഷയാത്ര സെക്ടർ 20 ലെ സോട്ടേര്‍ ശിവക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു. 9.45 ന് അത്താഴപൂജ,അന്നദാനം.
മൂന്നാം ദിവസം 14 ന് ഞായർ രാവിലെ 8 30 ന് ലക്ഷാർച്ചന 12 മണിക്ക് മഹാപ്രസാദം വൈകുന്നേരം ഏഴുമണിക്ക് പ്രണതോസ്മി അവതരിപ്പിക്കുന്ന കഥകളി കർണ ശപഥം. തുടർന്ന് അത്താഴപൂജ,അന്നദാനം എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9820232687
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
