/kalakaumudi/media/media_files/2025/11/15/jrnenne-2025-11-15-16-36-02.jpg)
നവിമുംബൈ : ഐരോളി സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മഹോത്സവം കൊടിയേറി.
റവ. ഫാദർ സിറിയക് കുമ്പാട്ടിന്റെ കാർമികത്വത്തിൽ, ഇടവക വികാരി ഫാദർ ബിപിൻ ചൊവ്വാറ്റുകുന്നേൽ, ട്രസ്റ്റിമാരായ എ.സി. ജോൺ, സ്റ്റീഫൻ പാലാട്ടി, ഗ്രിജോ ജോബി, കൺവീനർ ഡോ. സുമോയ് സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച കൊടിയേറിയത്.
നവംബർ 14 മുതൽ 23 വരെ വിവിധ ശുശ്രൂഷകളോടെയും അവസാന ദിവസം കലാപരിപാടികളോടെയും ആഘോഷിക്കുമെന്ന് കമ്മിറ്റി അംഗം ഹണി ജോൺ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
PH : 9870030007
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
