ബാരാമതിയിൽ ഇന്ന് അജിത് പവാറിന്റെ അന്ത്യകർമ്മങ്ങൾ;പ്രധാനമന്ത്രി മോദിയും അമിത് ഷായും പങ്കെടുക്കും, കനത്ത സുരക്ഷ

ബാരാമതിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ അജിത് പവാറിന് അന്തിമോപചാരം അർപ്പിക്കാൻ എത്തുമെന്നാണ് പ്രതീക്ഷ

author-image
Honey V G
New Update
nrndnrn

പൂനെ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അന്ത്യകർമ്മങ്ങൾ ഇന്ന് (ജനുവരി 29) ബാരാമതിയിൽ നടക്കും.

രാവിലെ 11 മണിക്ക് ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിലാണ് സംസ്ഥാന ആദരവോടെ അവസാന ചടങ്ങുകൾ നടത്തുക.

അജിത് പവാറിന്റെ വിയോഗത്തെ തുടർന്ന് രാജ്യവ്യാപകമായി ദുഃഖചാരണം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെയുള്ള പ്രമുഖ ദേശീയ-സംസ്ഥാന നേതാക്കൾ ഇന്ന് ബാരാമതിയിൽ എത്തി അന്തിമോപചാരങ്ങൾ അർപ്പിക്കും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

അജിത് പവാറിന്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയരംഗത്ത് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ നേതാവായിരുന്നു അജിത് പവാർ എന്ന് സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും അനുസ്മരിക്കുന്നു.

വിയോഗത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ മൂന്ന് ദിവസത്തെ സംസ്ഥാന ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ സർക്കാർ ഓഫീസുകളിലും ഔദ്യോഗിക പരിപാടികളിലും പതാകകൾ താഴ്ത്തി കെട്ടും.

ബാരാമതിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ആയിരക്കണക്കിന് ആളുകൾ അജിത് പവാറിന് അന്തിമോപചാരം അർപ്പിക്കാൻ എത്തുമെന്നാണ് പ്രതീക്ഷ.