/kalakaumudi/media/media_files/2026/01/28/ajith2-2026-01-28-09-56-00.jpg)
പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച ചെറുവിമാനം ഇന്ന് രാവിലെ ബാരാമതിയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടു.
ഇറങ്ങുന്നതിനിടെയാണ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽ നിന്ന് പുറത്തേക്ക് തെന്നിമാറിയത്.
അപകടസമയത്ത് അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും വിമാന ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ വിമാനത്തിലുണ്ടായിരുന്നു.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
