വിമാന അപകടം :മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

author-image
Honey V G
New Update
dagbnh

പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച ചെറുവിമാനം ഇന്ന് രാവിലെ ബാരാമതിയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽ നിന്ന് പുറത്തേക്ക് തെന്നിമാറുകയായിരുന്നു.

അപകടസമയത്ത് അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും വിമാന ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ വിമാനത്തിലുണ്ടായിരുന്നു.

വിമാനത്തിൽ ഉണ്ടായിരുന്ന 6 പേരും മരിച്ച തായാണ് റിപ്പോർട്ട്‌. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.