/kalakaumudi/media/media_files/2026/01/04/msjsmsnms-2026-01-04-18-54-34.jpg)
നവി മുംബൈ: ഒരു സാധാരണ ഡെലിവറി ബോയിയുടെ ജീവിതം ആരും പ്രതീക്ഷിക്കാത്ത രീതിയിൽ മാറിയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മനസ്സിനെ സ്പർശിക്കുന്നത്.
നവി മുംബൈ സ്വദേശിയായ അജിത് സിംഗ് റാഥോഡെ തന്റെ കഴിഞ്ഞ 18 മാസത്തെ ജീവിതമാറ്റ യാത്ര പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്.
സാധാരണ തൊഴിലാളികളുടെയും യുവത്വത്തിന്റെയും ജീവിതത്തിൽ പ്രതീക്ഷയുടെ പുതിയ വെളിച്ചം തെളിയിക്കുന്ന ഈ വീഡിയോ, ഇതിനകം തന്നെ പ്രചോദനത്തിന്റെ ശക്തമായ ഉറവിടമായി മാറിക്കഴിഞ്ഞു.
വീഡിയോയിലെ തുടക്ക ദൃശ്യങ്ങളിൽ തന്നെ ഇത് പ്രതിപാദിക്കുന്നുണ്ട്. ഒരുകാലത്ത് Zomato ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന അജിത്, ഒരു ആഡംബര അപ്പാർട്ട്മെന്റിന് പുറത്ത് ഡെലിവറി ചെയ്യാനെത്തുമ്പോൾ, സ്വന്തം സ്കൂട്ടർ പോലും ബിൽഡിങ്ങിനുള്ളിൽ പാർക്ക് ചെയ്യാൻ സുരക്ഷാ ജീവനക്കാർ അനുവദിക്കാതെ പുറത്ത് നിർത്തേണ്ടിവന്ന അനുഭവം തുറന്നുപറയുന്നു.
ആ നിമിഷം തന്റെ ആത്മവിശ്വാസത്തെയും സാമൂഹിക ബോധത്തെയും ആഴത്തിൽ വേദനിപ്പിച്ചുവെന്ന് അജിത് വീഡിയോയിൽ ഓർക്കുന്നു.
എന്നാൽ അതേ സ്ഥലത്തേക്കാണ് ഇന്ന് അജിത് വീണ്ടും എത്തുന്നത്. ഒരു ഡെലിവറി ബോയിയായി അല്ല, മറിച്ച് സ്വന്തം കോർപ്പറേറ്റ് ക്ലയന്റുമായുള്ള മീറ്റിംഗിനായി.
ഒരിക്കൽ അപമാനത്തിന്റെ ഓർമ്മയായി മാറിയ അതേ വാതിൽപ്പടിക്ക് മുന്നിൽ ഇന്ന് വിജയത്തിന്റെ ആത്മവിശ്വാസത്തോടെ നിൽക്കുന്ന അജിതിന്റെ ദൃശ്യങ്ങളാണ് ജനങ്ങളുടെ മനസ് കീഴടക്കിയത്.
അജിത് സിംഗിന്റെ ജീവിതത്തിലെ ഈ ലളിതവും ശക്തവുമായ മാറ്റത്തെ വീഡിയോയിലെ സബ്‌ടൈറ്റിൽ തന്നെ “മഹത്തായ സന്ദേശം” എന്നു പേരിട്ടിരിക്കുന്നു. മാറ്റം വരാൻ സമയം എടുക്കാം, പക്ഷേ ഓരോ ദിവസവും മെഹന്തിക്ക് തുടക്കം കുറിക്കുന്നത് അനിവാര്യമാണ്” എന്നാണ് അജിത് തന്റെ അനുഭവത്തിലൂടെ പറയുന്നത്.
ഡെലിവറി ജോലിയിലെ ചെറുതും വലുതുമായ പ്രതിസന്ധികളെ അതിജീവിച്ച്, സ്വന്തമായ കഴിവുകളും ബന്ധങ്ങളും വികസിപ്പിച്ചെടുത്ത ഇന്ന് കോർപ്പറേറ്റ് ഇടപാടുകളിൽ ഒരു പ്രൊഫഷണൽ ബന്ധമായി സ്വയം സ്ഥാപിച്ചിരിക്കുകയാണ്.
സിനിമാ തിരക്കഥയെപ്പോലും വെല്ലുന്ന ഈ യാത്ര യാഥാർത്ഥ്യത്തിന്റെ ശക്തമായ ഉദാഹരണമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
കഠിന യാഥാർത്ഥ്യങ്ങളും യുവത്വത്തിന്റെ ആത്മവിശ്വാസ പോരാട്ടങ്ങളും ഈ വീഡിയോ തുറന്നുകാട്ടുന്നുവെന്നാണ് കമന്റുകളിൽ ഉയരുന്ന അഭിപ്രായം.
“സ്ഥിതിയോ ലജ്ജയോ ജീവിതത്തിൽ തടസ്സമാകുമ്പോഴും, ആത്മവിശ്വാസമാണ് വിജയത്തിലേക്കുള്ള ആദ്യ പടി” എന്ന സന്ദേശമാണ് അജിതിന്റെ കഥ നൽകുന്നതെന്ന് നിരവധി പേർ കുറിക്കുന്നു. Ajitdaily എന്ന ഇൻസ്റ്റഗ്രാമിലെ പേജിലും ഫേസ്ബുക്ക്, X (Twitter) തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ട്രെൻഡിങ് പട്ടികകളിലും ഇടംനേടിയ ഈ കഥ, ഇന്ത്യയിലെ യുവജനങ്ങളെ കൂടാതെ ഇത്തരത്തിൽ ജോലി ചെയ്യുന്ന അനേകർക്കും ഏറ്റവും വലിയ പ്രചോദനമായി മാറുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
